അപ്പു അമരാവതിയിൽ!! അപ്പുവിനെ തകർത്തുകൊണ്ട് രാജേശ്വരിയുടെ ചുട്ട പ്രതികരണം!! നിറവയറോടെ അപ്പു ഇറങ്ങുന്നു!! ഇനി എങ്ങോട്ട് ? santhwanam today episode latest malayalam
santhwanam today episode latest malayalam : മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിൽ ഇനി നടക്കാൻ പോകുന്നത് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. അപ്പുവിനെയും ഹരിയെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി താൻ പയറ്റിയ തന്ത്രം ഫലിച്ച സന്തോഷത്തിലാണ് രാജേശ്വരി അപ്പച്ചി. അപ്പു തമ്പിയോടും രാജേശ്വരി അപ്പച്ചിയോടും ഹരി ചെയ്ത ചതി എന്താണെന്ന് ചോദിക്കാൻ വേണ്ടിയാണ് സാന്ത്വനം
വീട്ടിലുള്ളവരോടെല്ലാം ഹരിയുടെ ഓഫീസിൽ പോകുകയാണെന്ന് കള്ളം പറഞ്ഞ് അമരാവതിയിലേക്ക് വന്നത്. വീട്ടിലെത്തിയ ഉടൻ തന്നെ അപ്പു തമ്പിയോടും രാജേശ്വരിയോടും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടിരുന്നു. ഹരി നിങ്ങളോടൊക്കെ എന്ത് ചതിയാണ് ചെയ്തതെന്ന് അപ്പു ദേഷ്യത്തോടെ ചോദിച്ചപ്പോൾ അപ്പുവിന്റെ മുഖത്തടിച്ച പോലെയുള്ള മറുപടിയാണ് അപ്പച്ചി നൽകിയത്. ഹരി തെറ്റ് ചെയ്തത് എന്നോട് മാത്രമല്ല, നിന്നോടും നിന്റെ ഡാഡിയോടും, മമ്മിയോടും,
നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനോടുമാണ്. ഹരിയാണ് എന്നെയും തമ്പിയെയും തമ്മിൽ ഫോണിൽ വിളിച്ച് ഓരോന്ന് പറഞ്ഞ് പരസ്പരം തെറ്റിദ്ധരിപ്പിച്ച് തെറ്റിച്ചത് എന്നെല്ലാം അപ്പച്ചി പറഞ്ഞപ്പോൾ അപ്പു ആകെ ഞെട്ടിപ്പോയി. അപ്പു തിരിച്ച് സാന്ത്വനം വീട്ടിലേക്ക് പെട്ടെന്ന് തന്നെ പോകാൻ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇനി അപ്പു വീട്ടിലെത്തിയിട്ട് ഇതിന്റെ പേരിൽ ഹരിയുമായിട്ട് വല്ല പ്രശ്നവും ഉണ്ടാക്കുമോ? എന്ന ആശങ്കയിലാണ് സാന്ത്വനം പരമ്പരയുടെ സ്ഥിരം പ്രേക്ഷകർ. കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം ഒരുവിധം മാറി എല്ലാവരും പഴയതുപോലെ സന്തോഷിച്ചു വരുകയായിരുന്നു, അപ്പോഴാണ്
ഈ പുതിയ പ്രശ്നം ഉടലെടുത്തത്. ഈ പ്രശ്നത്തിന് പിറകെ ഇനി നടക്കാനിരിക്കുന്നത് വലിയ ചതികളാണ്. അപ്പുവിനെ പ്രസവം കഴിഞ്ഞ് ഒരിക്കലും സാന്ത്വനം വീട്ടിലേക്ക് വിടാതിരിക്കാനുള്ള പദ്ധതികൾ ഒരുക്കുകയാണ് തമ്പിയും, രാജേശ്വരിയും. ഇവരുടെ ചlതിയിൽ അപ്പു പെട്ടുപോകുമോ? എന്ന് പ്രേക്ഷകർ ഭയപ്പെടുന്നുണ്ട്. ഇനി അപ്പുവിന്റെയും ഹരിയുടെയും ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് വരാനിരിക്കുന്നതെന്ന് പ്രേക്ഷകർ കണ്ടറിയേണ്ട കാര്യമാണ്.