ഹരിയുടെ വാക്ക് ഹരിക്ക് തന്നെ വിനയാകുന്നു.!! സാന്ത്വനത്തിൽ പുതിയ സന്തോഷം അഞ്ജുവിനെ ചേർത്ത് നിർത്തി ശിവൻ | Santhwanam today episode latest malayalam

Santhwanam today episode latest malayalam : മലയാളികളുടെ ഇഷ്ടപരമ്പരയായ സാന്ത്വനം ഇപ്പോൾ സന്തോഷത്തിന്റെ കഥാവഴിത്തിരിവിലേക്ക്. സാന്ത്വനം വീട്ടിൽ ഇനി വരാൻ പോകുന്നത് സന്തോഷത്തിന്റെ നാളുകളാണ്. പല കാരണങ്ങൾ കൊണ്ട് കുടുംബത്തിലെ എല്ലാവരും പരസ്പരം കലഹിച്ചതും തള്ളിപ്പറഞ്ഞതും പിണങ്ങിയതുമെല്ലാം, ഇപ്പോൾ എല്ലാവരും പരസ്പരം വേദനകൾ മറന്ന് പിണക്കം മാറിയിരിക്കുകയാണ്. സാന്ത്വനം വീട്ടുകാർ പഴയത് പോലെ വീണ്ടും

ഒന്നിച്ചുമുൻപോട്ടുപോവുകയാണ്. സ്‌നേഹം നിറഞ്ഞ വീട്ടിൽ കേക്ക് മുറിച്ച് മധുരം പകർന്നാണ് അവർ സന്തോഷം ആഘോഷിച്ചത്. തമ്പിയെ ലേലത്തിൽ തോല്പിക്കാൻ അഞ്ജുവിന് സഹായമായെത്തിയത് അപ്പുവാണ്. അതുകൊണ്ട് അപ്പുവും അഞ്ജുവും തമ്മിൽ ഇതുവരെ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇനി ഈ ലേലത്തിന്റെ പേരിൽ പരമ്പരയിൽ എന്തെല്ലാം നടക്കാൻ പോകുന്നു എന്നുള്ളത് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു

കാണേണ്ട കാഴ്ചയാണ്. തമ്പിയും രാജേശ്വരിയും ചേർന്ന് ഒരുക്കുന്ന ചതിയിൽ അഞ്ജലിയും ശിവനും പെടുമോ? എന്ന് പ്രേക്ഷകർക്ക് നല്ല ഭയമുണ്ട്. അഞ്ജലിയെ അപ്പു സഹായിച്ചതിൽ തമ്പിക്ക് നല്ല ദേഷ്യം ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസിലായതാണ്. അത് തമ്പി കഴിഞ്ഞ എപ്പിസോഡിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഹരിയോടൊപ്പം വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന അപ്പുവിനെ പ്രേക്ഷകർക്ക് ഈ എപ്പിസോഡിൽ കാണാൻ കഴിയും. ഇനി അപ്പു അപ്പുവിന്റെ വീട്ടിലേക്ക് പോയാൽ അവിടെ എന്തൊക്കെ നടക്കുമെന്നുള്ള കാര്യത്തിൽ ആശങ്കയിലാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ.

അപർണയുടെ പ്രസവം വരെ ഇനി സാന്ത്വനം വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇനി അഞ്ജലിക്കും ശിവനും കൂടെ ഒരു കുഞ്ഞ് ജനിക്കാൻ ഞങ്ങൾ ആഗഹിക്കുന്നുണ്ട് എന്നും സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകർ പറഞ്ഞുവെക്കുന്നു. ശിവാജ്ഞലിമാരുടെ പ്രണയരംഗങ്ങൾ ഈ വരുന്ന എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. ഈ എപ്പിസോഡുകൾ പരമ്പരയിലെ തന്നെ മികച്ച എപ്പിസോഡുകളിൽ ഒന്നാവുമെന്നാണ് മലയാളികൾ പറയുന്നത്.