ഇത് തമ്പിക്കും രാജേശ്വരിക്കും വീണ് കിട്ടിയ അവസരം.!! മുതലെടുത്ത് ശത്രുക്കൾ; ബാലേട്ടന് മുന്നിൽ ഭീഷണിയുമായി തമ്പി | Santhwanam today episode latest malayalam

Santhwanam today episode latest malayalam : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര ടിആർപി റൈറ്റുകളിൽ മുൻപന്തിയിലാണ്. അഭിനേതാക്കളുടെ തന്മയത്വവും കഥ പുലർത്തുന്ന വ്യത്യസ്തതയുമാണ് ഈ പരമ്പര പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറാനുള്ള കാരണം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് ആണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനം കുടുംബത്തിൽ

ഉടലെടുക്കുന്ന കുറച്ച് അധികം പ്രശ്നങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. ഏതുതരത്തിലുള്ള പ്രശ്നങ്ങൾ സാന്ത്വനം കുടുംബത്തിൽ ഉണ്ടായാലും സാന്ത്വനം കുടുംബത്തിന്റെ ഒത്തൊരുമ ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു മറുപടിയായി നിലനിൽക്കുന്നു. ചിലർ വിചാരിച്ചാൽ മാത്രം ഇല്ലാതാക്കാൻ പറ്റുന്ന ഒന്നല്ല സാന്ത്വനം കുടുംബത്തിലെ സന്തോഷം. എന്നാൽ ഇപ്പോൾ അപ്പുവിനെ അമരാവതിയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാവിധത്തിലുള്ള തന്ത്രങ്ങളും മെനയുകയാണ്

അപർണയുടെ അച്ഛൻ രാജശേഖരൻ തമ്പി. അപർണ്ണയുടെ അമ്മ സാന്ത്വനം കുടുംബത്തിന്റെ പക്ഷത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അപർണയെ അമരാവതിയിലേക്ക് കൊണ്ടുവരണമെന്ന് തീരുമാനത്തിൽ തന്നെയാണ് അപർണയുടെ അമ്മ അംബികയും. രാജശേഖരൻ തമ്പിയും , സഹോദരി രാജേശ്വരിയും ചേർന്ന് പുതിയ തന്ത്രങ്ങൾ സാന്ത്വനം കുടുംബത്തിനെതിരെ പ്രയോഗിക്കാൻ ഇരിക്കുകയാണ്. കിട്ടിയ അവസരത്തെ പരമാവധി ഉപയോഗിക്കാൻ

ശ്രമിക്കുകയാണ് ഇവർ രണ്ടുപേരും. അഞ്ജലിയും അപർണയും തമ്മിലുള്ള കലുഷിതാവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. അഞ്ജലിയുടെ ബിസിനസ് തകർക്കാനുള്ള ശ്രമം കൂടി രാജശേഖരൻ തമ്പി നോക്കുന്നുണ്ട്. അതിൽനിന്നും എങ്ങനെ പിടിച്ചുനിൽക്കാം എന്ന് ആലോചനയിലാണ് അഞ്ജലിയും ശിവനും. രാജശേഖരൻ തമ്പി ബാലനെ ഭീഷണിപ്പെടുത്തുന്നു, രണ്ടു ദിവസത്തിനുള്ളിൽ അമരാവതിയിലേക്ക് അപ്പുവിനെ വിടണം , അപ്പുവിനെ കൊണ്ടുവരാൻ അംബികയെ ഞാൻ പറഞ്ഞു വിടാം..ഇനി അവിടെ നിന്നും വിടില്ല എന്നാണ് നിങ്ങളുടെ വാശി എങ്കിൽ വിവരമറിയും എന്നും തമ്പി പറയുന്നു.