ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തി.!! വണ്ടിയോടിച്ച ആളെയുംകൊണ്ട് ബാലേട്ടനും സേതുവേട്ടനും സ്റ്റേഷനിൽ എത്തുന്നു |Santhwanam today episode latest malayalam
Santhwanam today episode latest malayalam : സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ചർച്ച ചെയ്യപ്പെടുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിന്റെ ഓരോ പ്രമോയും എപ്പിസോഡും പ്രേക്ഷകർക്ക് വലിയ തോതിലുള്ള ആകാംക്ഷയും സന്തോഷവും ഒക്കെ പ്രധാനം ചെയ്യുന്നതാണ്. അനുദിനം വ്യത്യസ്തമായ ആശയങ്ങളിലൂടെയും കഥാഗതിയിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന സാന്ത്വനം നിലവിൽ ഏറ്റവും ഉദ്യോഗഭരിതമായ നിമിഷത്തിലൂടെയാണ്
കടന്നുപോകുന്നത്. അച്ഛൻറെ ബിസിനസ് ഏറ്റെടുത്ത് അഞ്ചു സ്വന്തമായി ഒരു സംരംഭക ആയത് മുതൽ ശിവാഞ്ജലി ഫാൻസ് ആകെ ത്രില്ലിലായിരുന്നു ഇപ്പോൾ ലേലത്തുക അടയ്ക്കാൻ അവസാനം നിമിഷം ആയിരിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ അകപ്പെട്ടിരിക്കുന്ന ശിവനും അഞ്ജലിയും പ്രതിസന്ധികൾ തരണം ചെയ്യുമോ എന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ബാലുവും ശങ്കരമാമയും ഒക്കെ ശിവനെയും അഞ്ജലിയെയും തേടി നാടാകെ ചുറ്റി ഒടുവിൽ
അവർ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. മണിക്കൂറുകൾ മാത്രം ലേലത്തുക അടയ്ക്കാൻ ബാക്കിനിൽക്കെ തങ്ങളുടെ മുന്നിൽ ആര് പ്രതീക്ഷയുടെ കരം നീട്ടുമെന്നാണ് ശിവാഞ്ജലി ചിന്തിക്കുന്നത്. രക്ഷപ്പെടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഇവർക്ക് മുൻപിൽ പ്രതീക്ഷയുടെ കരം ആരെങ്കിലും നീട്ടിയെ മതിയാകൂ എന്ന് ഏറ്റവും പുതിയ പ്രമോ സൂചിപ്പിക്കുന്നുമുണ്ട്. അതേസമയം തന്നെ ഇരുവരും ജയിലിലാണ് എന്നറിഞ്ഞ് വിഷമത്തോടെ ഇരിക്കുന്ന സാന്ത്വനം കുടുംബത്തെയും ഏറ്റവും പുതിയ പ്രമോയിൽ കാണാൻ കഴിയും. ഉറപ്പായും ശിവാജിലേക്ക് സഹായവുമായി
ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ തന്നെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക്. സംപ്രേക്ഷണം ആരംഭിച്ച അന്നുമുതൽ നിരവധി ആരാധകരെ നേടിയെടുത്തുകൊണ്ടാണ് സാന്ത്വനം പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രായഭേദമന്യേ നിരവധി ആരാധകരാണ് സാന്ത്വനത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ ഒന്നും സാന്ത്വനം തന്നെയാണ്. നിമിഷ നേരം കൊണ്ടാണ് സാന്ത്വനത്തിന്റെ ഓരോ പ്രമോയും ആളുകൾക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. അതുപോലെതന്നെ ഏറ്റവും പുതിയ പ്രമോയും ഇപ്പോൾ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.