ശിവൻ്റെ പുതിയ ബിസിനസിനെ എതിർത്ത് ബാലൻ.!! വീണ്ടും ഏട്ടാനുജന്മാർ തമ്മിൽ തല്ല് ? സാന്ത്വനം പ്രോമോ Santhwanam today episode latest entertainment news
Santhwanam today episode latest entertainment news : മലയാളികളുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ വളരെ രസകരമായാണ് മുന്നോട് പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ അഞ്ജു സൂസൻ്റെ കൂടെ ബിസിനസിൽ തുടരാനും, ശിവൻ പുതിയ ബിസിനസ് തുടങ്ങാനുള്ള തീരുമാനവുമായിരുന്നു. അവർ വീട്ടിലേക്ക് തിരിച്ചു വരാൻ രാത്രിയായിരുന്നു.
ശിവനും അഞ്ജുവും വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ദേവിയും ബാലനും. ശിവൻ്റെയും അഞ്ജുവിൻ്റെയും ബിസിനസിൻ്റെ കാര്യത്തിൽ ടെൻഷനില്ലെന്ന് ബാലൻ പറയുമ്പോൾ, ഹരിയുടെ കാര്യത്തിലാണ് ടെൻഷനെന്ന് പറയുകയാണ് ദേവി. ഹരിയുടെ ബിസിനസിൻ്റെ കാര്യത്തിൽ ഞാൻ ശത്രുവിനെ വച്ചാണ് കളിക്കുന്നതെന്ന് പറയുകയാണ് ബാലൻ. അപ്പോഴാണ് ശിവനും അഞ്ജുവും വന്നത്.
ബിസിനസിൻ്റെ കാര്യം എന്തായെന്ന് അന്വേഷിക്കുകയായിരുന്നു.
സൂസൻ്റെ കൂടെ തുടരാനാണ് തീരുമാനമെന്ന് പറയുകയാണ് അഞ്ജു പറഞ്ഞു. അപ്പോഴാണ് ഹരിവരുന്നത്.ഹരിയുടെ ബിസിനസിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ഓഫീസ് ഫിക്സായെന്ന് പറയുകയാണ് ഹരി. എന്നാൽ ശിവൻ ഒന്നും പുതിയ ബിസിനസിനെ കുറിച്ച് പറയുന്നില്ല. റൂമിലേക്ക് പോയപ്പോൾ ശിവനോട് പുതിയ ബിസിനസിനെ കുറിച്ച് പറയാത്തതെന്താണ് അഞ്ജു ചോദിക്കുന്നു. പിറ്റേ ദിവസം രാവിലെ തന്നെ അഞ്ജുവും ശിവനും ബിസിനസിൻ്റെ ആവശ്യത്തിനായി
പോവാൻ ഒരുങ്ങുകയായിരുന്നു. ദേവിയോടും ബാലനോടും രണ്ടു പേരും ബിസിനസിലേക്ക് ഇറങ്ങിയല്ലോ എന്ന് പറയുകയായിരുന്നു ലക്ഷ്മിയമ്മ. അപ്പോഴാണ് ശിവനും അഞ്ജുവും പോകാൻ ഒരുങ്ങി വരുന്നത്. രണ്ടു പേരും ബിസിനസിലേക്ക് പുറപ്പെട്ടല്ലോ എന്നു പറയുമ്പോൾ, രണ്ടാളും ഇല്ലെന്നും അഞ്ജു മാത്രമാണ് സൂസൻ്റെ കൂടെ ബിസിനസിന് പോവുന്നതെന്നും ശിവൻ പറഞ്ഞു. ഇത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. ഞാൻ പുതിയ ബിസിനസ് തുടങ്ങാനാണ് പ്ലാനെന്നും, സൂസൻ്റെ അപ്പച്ഛൻ പണ്ട് നടത്തിയ കട സൂസൻ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറയുകയാണ് ശിവൻ. ഇത് കേട്ട് ബാലന് ദേഷ്യം വരുന്നു. നീ എന്താണ് പറയുന്നതെന്നും, അങ്ങനെ കട നടത്താനാണെങ്കിൽ നമ്മുടെ കടയിൽ തന്നെ
നിന്നാൽ പോരെയെന്ന് പറയുകയാണ് ബാലൻ. ശേഷം അഞ്ജുവും ശിവനും ബിസിനസിനായി പോവുകയായിരുന്നു. ദേഷ്യത്തിൽ പെട്ടെന്ന് തന്നെ ബാലൻ പറമ്പിൽ പോയി കൊത്തുകയായിരുന്നു. പിറകെ ദേവി വന്ന് അവന് അവനിഷ്ടമുള്ളത് ചെയ്യട്ടെ എന്നും ബാലേട്ടൻ എന്തിനാണ് പറയുന്നതെന്നും ദേവി പറഞ്ഞപ്പോൾ, ആളുകൾ നാളെ പറയില്ലേ, ബാലൻ്റെ അനിയൻ ചായക്കട തുടങ്ങുന്നതെന്ന് പറയില്ലേ എന്ന് ബാലൻ പറഞ്ഞു. ശിവനും അഞ്ജുവും സൂസനെ കണ്ട് പുതിയ ബിസിനസിൻ്റെ കാര്യങ്ങൾ പറയുന്നു. പിന്നീട് സൂസൻ താക്കോൽ ശിവന് നൽകുന്നു. ബാലൻ ആകെ ടെൻഷനടിച്ച് കടയിൽ പോയി അച്ഛനോട് പരാതികൾ പറയുകയായിരുന്നു. ശിവനെ നല്ലതിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.