ലക്ഷ്മിയമ്മക്ക് അത് സംഭവിക്കുന്നു.!! കൃഷ്‌ണസ്‌റ്റോഴ്‌സ് കത്തിച്ച് തമ്പി പകരം വീട്ടുമ്പോൾ; സാന്ത്വനം വീട്ടിൽ മറ്റൊരു ദു ര ന്തം കൂടി | Santhwanam today episode latest entertainment news

Santhwanam today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച പ്രശ്നങ്ങളും സന്തോഷവും നിറഞ്ഞ എപ്പിസോഡുകളായിരുന്നു. എന്നാൽ ഈ ആഴ്ച സാന്ത്വനത്തിലെ എല്ലാവരും ടെൻഷനടിച്ചാണ് നിൽക്കുന്നത്. കാരണം തമ്പിയെ അടിച്ചതിന് പക തീർക്കാതെ തമ്പി അടങ്ങി നിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം.

വീട്ടിലെ പ്രശ്നങ്ങളൊക്കെ തീർന്നിരുന്നതായും, അപ്പുവിന് അഞ്ജുവിനോടുള്ള ദേഷ്യം മാറുകയും ചെയ്യുന്നുണ്ട്. ലക്ഷ്മി അമ്മ ആകെ ടെൻഷനുള്ളതിനാൽ സ്വപ്നത്തിൽ പോലും എന്തോ സംഭവിക്കുന്നതായാണ് കാണുന്നത്. സാന്ത്വനത്തിൽ കുഞ്ഞ് കരഞ്ഞപ്പോൾ അഞ്ജു കുഞ്ഞിനെ എടുക്കാൻ മടിച്ചപ്പോൾ അപ്പു വന്ന് അഞ്ജുവിന് കുഞ്ഞിനെ കൈയിലേക്ക് വച്ചു കൊടുക്കുകയാണ്. എന്നാൽ തമ്പി സാന്ത്വനം വീട് മൊത്തം നശിപ്പിക്കാൻ ഒരുങ്ങുകയാണ്. എല്ലാവർക്കും ഒരുമിച്ച് വിഷമം ഉണ്ടാവാൻ

കൃഷ്ണ സ്റ്റോർസ് കത്തിക്കാനുള്ള പ്ലാനാണ് തമ്പി എടുക്കുന്നത്. ശിവൻ്റെ പുതിയ കടയ്ക്ക് ലൈസൻസ് വാങ്ങി കൊടുക്കുന്നതിനു വേണ്ടിയാണ് ബാലേട്ടൻ ഒരുങ്ങുന്നത്. അപ്പോഴാണ് കാർത്തു ചേച്ചി അവരുടെ അവിടെയുള്ള ജോലിയുടെ കാലാവധി തീർത്ത് പോകാനൊരുങ്ങുന്നത്. എല്ലാവരും സ്നേഹത്തോടെയാണ് കാർത്തു ചേച്ചിയെ യാത്രയാക്കുന്നത്. ഇതൊക്കെ കഴിഞ്ഞപ്പോഴാണ് ബാലന് ഫോൺ വരുന്നത്. കൃഷ്ണ സ്റ്റോർസിന് തീപിടിച്ചെന്ന് പറഞ്ഞ്. ഉടൻ തന്നെ ദേവിയും ബാലനും

മറ്റാരെയും വിവരം അറിയിക്കാതെ വീട്ടിൽ നിന്ന് പുറപ്പെടുകയാണ്. നാട്ടുകാരെല്ലാം ചേർന്ന് തീ അണച്ചെങ്കിലും കടയുടെ അവസ്ഥ കണ്ട് താങ്ങാനാവാതെ നിൽക്കുകയാണ് ബാലൻ. കണ്ണനും ഹരിയും ചെന്നൈയിലെത്തി എന്നു പറഞ്ഞ് ഫോൺ വരുന്നുണ്ടെങ്കിലും, ഹരി വല്ല പ്രശ്നവും ഉണ്ടാക്കിയോ എന്ന് ഹരി ചോദിക്കുന്നുണ്ട്. എന്നാൽ ആരും ഒന്നും പറയുന്നില്ല. എന്നാൽ തമ്പി ചെയ്ത ഈ ചതി സാന്ത്വനത്തിലെ ഓരോരുത്തരുടെയും ഹൃദയത്തിലാണ് പടർന്നിരിക്കുന്നത്. അതിനാൽ ആരും തമ്പിയെ വെറുതെ വിടില്ല. അങ്ങനെ വളരെയധികം സങ്കർഷം നിറഞ്ഞ എപ്പിസോഡുകളാണ് ഇനി വരുന്ന ആഴ്ചയിൽ നടക്കാൻ പോകുന്നത്.