കനകം മൂലം കാമിനി മൂലം കലഹം പലവിധം.!! ജയന്തിയെ ട്രോളി ദേവി; ശിവന്റെയും അഞ്ജലിയുടെയും ചതി ഹരി അറിയുമോ ? Santhwanam today episode latest entertainment news

Santhwanam today episode latest entertainment news

Santhwanam today episode latest entertainment news : സാന്ത്വനം പരമ്പരയിൽ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് എല്ലാവരും ടെൻഷനടിച്ചിരിക്കുന്ന കാര്യങ്ങളാണ്. ഒരു വശത്ത് പണത്തിനുവേണ്ടിയുള്ള ഓട്ടം. മറുവശത്ത് തമ്പിയുടെ കളി. ഇങ്ങനെ ആരാധകരെ മുഴുവൻ ടെൻഷനിലാക്കിയിരിക്കുകയാണ് ഈ പരമ്പര.

കഴിഞ്ഞ ദിവസം ഹരി അതു കഴിഞ്ഞ് പല തന്ത്രങ്ങളുമായി സാന്ത്വനം വീട്ടിലെത്തിയ ജയന്തിയിലൂടെയാണ് എപ്പിസോഡ് അവസാനിക്കുന്നത്. ജയന്തിയുടെ പല ഉടായിപ്പ് വർത്തമാനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിന്നീട് ജയന്തി ലക്ഷ്മി അമ്മച്ചിയുടെ അടുത്ത് പോവുകയാണ്. ലക്ഷ്മി അമ്മച്ചി ജയന്തിക്കിട്ട് നല്ല തട്ട് കൊടുക്കുകയും ചെയ്തു. കുഞ്ഞിനെ കുളിപ്പിക്കേണ്ട കാര്യം പറഞ്ഞപ്പോൾ ജയന്തി അതിനൊക്കെ ഒരാളെ വച്ചു കൂടെ എന്ന് ദേവിയോട് പറയുന്നു.

നിനക്ക് കുഞ്ഞിനെയും അപ്പുവിനെയും നോക്കാനൊക്കെ അറിയുമോ എന്നൊക്കെയുള ചില കുത്തുവാക്കുകളും ജയന്തി പറയുന്നു. പിന്നീട് ഉണ്ണിക്കുട്ടനെ നോക്കിയ ഒരുചേച്ചിയുണ്ടെന്നും അവരെ ഞാൻ കൂട്ടി വരാമെന്ന് പറഞ്ഞ് ജയന്തി പോവുന്നു. പിന്നീട് കടയിലുളള കാര്യങ്ങളാണ് കാണിക്കുന്നത്. ശത്രുവും ബാലനും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഹരി കയറി വരുന്നത്. ഹരിയും ബാലനും ചായ കുടിക്കാൻ പോവുകയാണ്‌. അവിടെ നിന്നും

ബാലേട്ടനും ഹരിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഞാനും മഞ്‌ജിമയും കൂടി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിക്കുകയാണ്. അതിനു വേണ്ടി 15 ലക്ഷം രൂപ വേണം. ബാലേട്ടൻ അഞ്ജുവിന് വേണ്ടി എടുത്തതിൽ നിന്നും15 ലക്ഷം കൂടി കിട്ടില്ലേ എന്ന് ഹരി പറയുന്നു. ഇത് കേട്ടബാലൻതകർന്നുപോയി. അതൊക്കെ കേട്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്ന ബാലേട്ടനെയാണ് കാണാൻ കഴിഞ്ഞത്. അപ്പോഴാണ് ജയന്തി സാന്ത്വനത്തിൽ പ്രസവശ്രുശ്രൂഷയ്ക്കായുള്ള ചേച്ചിയേയും കൊണ്ടുവരുന്നു. അവരെ ദേവിക്ക് അറിയാവുന്നതായിരുന്നു. ദേവിയും ജയന്തിയും കൂടി അപ്പുവിനെയും കുഞ്ഞിനെയും കാണിക്കാൻ കാർത്തു ചേച്ചിയയെയും കൂട്ടി പോവുന്നു.