തമ്പിയെ പൊളിച്ചടുക്കി ശങ്കരൻ മാമ.!! സൂസന്റെ തീരുമാനം കേട്ട് കണ്ണുതള്ളി അഞ്ചുവും ശിവനും Santhwanam today episode latest entertainment news

Santhwanam today episode latest entertainment news : സാന്ത്വനം വീട്ടിൽ ഓണാഘോഷമൊക്കെ കഴിഞ്ഞപ്പോൾ രാത്രി ചിന്തയിലിരിക്കുന്ന ശിവനെയാണ് ഇന്നലത്തെ പ്രൊമോയിൽ കാണാൻ കഴിഞ്ഞത്. പിറ്റേ ദിവസം രാവിലെ ബാലേട്ടൻ പൂജാമുറിയിൽ കണ്ണനോട് നന്ദി പറയുകയായിരുന്നു. അപ്പോഴേക്കും ദേവിയും അവിടേയ്ക്ക് വരികയാണ്. പിന്നീട് ശിവൻ മാവിൻ ചുവട്ടിലിരിക്കുന്നതാണ് കാണുന്നത്.

ഹരി വന്ന് എന്താണ് നിൻ്റെ തീരുമാനമെന്ന് ചോദിക്കുന്നു. ബാലേട്ടൻ തമ്പി സാറിനോട് വെല്ലുവിളിച്ചതോർത്ത് ശിവൻ ബിസിനസിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നു. ഹരിയും അതെ തീരുമാനം തന്നെ എടുക്കുന്നു. മാവിൻ ചുവട്ടിൽ ഹരിയെയും ശിവനെയും കണ്ട് അഞ്ജുവും, അപ്പുവും അവിടേയ്ക്ക് വരുന്നു. ഞങ്ങൾ രണ്ടു പേരും ഇത് തന്നെയാണ് സംസാരിച്ചുകൊണ്ടിരുന്നതെന്നും, എന്തായി നിങ്ങളുടെ തീരുമാനമെന്ന് ചോദിക്കുകയാണ്. ഞാൻ ബിസിനസിലേക്ക് പോകാൻ തന്നെയാണ്

തീരുമാനിച്ചതെന്ന് പറയുകയാണ് അഞ്ജു. നാലുപേരും സന്തോഷത്തോടെ പലതും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് ലക്ഷ്മി അമ്മ ശിവനെയും ഹരിയെയും ഇവിടെ ഒന്നും കണ്ടില്ലല്ലോ എന്ന് പറയുന്നത്.കണ്ണൻ വന്ന് നാലാളും മാവിൻ ചുവട്ടിൽ എന്തൊക്കെയോ പറയുന്നുണ്ടെന്നും, വല്ല പ്രശ്നവുമുണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞു. ഇത് കേട്ട് ബാലേട്ടൻ കടയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഞങ്ങൾ ബിസിനസിലേക്ക് ഇറങ്ങാൻ തീരുമാനിച്ചെന്ന കാര്യം ബാലേട്ടനോട് ഹരിയും ശിവനും പറയുന്നു. ഇല്ലെങ്കിൽ ബാലേട്ടൻ തമ്പി സാറിൻ്റെ തോട്ടപണി ചെയ്യേണ്ടി വന്നേയെന്ന് ദേവി പറയുന്നു.

അതിന് ഞങ്ങൾ സമ്മതിക്കുമോ എന്ന് ഹരി പറയുന്നു. ഞാൻ ഇവിടെ നിൽക്കുമ്പോൾ അതിന് സമ്മതിക്കില്ലെന്ന് പറയുകയാണ് അപ്പു. ഹരിയും ശിവനും ബിസിനസിൻ്റെയും, ഓഫീസ് തുടങ്ങേണ്ട കാര്യവും സംസാരിക്കുമ്പോഴാണ് അഞ്ജുവും അപ്പുവും അവിടേയ്ക്ക് വരുന്നു. ഞങ്ങൾ രണ്ടും കല്പിച്ച് ബിസിനസിലേക്ക് ഇറങ്ങുന്നുവെന്ന് പറയുകയാണ് നാലുപേരും. പിന്നീട് ശിവനും അഞ്ജുവും വർക്ക് സൈറ്റിലേയ്ക്ക് പുറപ്പെടുന്നു. അവിടെ എത്തി സുസനെ കാണുന്നു. അപ്പോൾ കടയിലെത്തിയ ബാലൻ ശത്രു വിനോട് നടന്ന കാര്യങ്ങളൊക്കെ പറയുന്നു. ഹരിയ്ക്ക് ബിസിനസിനായി പണമില്ലെന്നും, ഒരു അമ്പതിനായിരം രൂപ നീ ഹരിയ്ക്ക് നൽകണമെന്ന് പറയുകയാണ് ബാലൻ. ഞാൻ തന്നതാണെന്ന് പറയരുതെന്നും പറയുന്നു. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്നു കാണുന്നത്.