ഇനി കടിഞ്ഞാൺ ബാലന്റെ കയ്യിൽ.!! സാന്ത്വനത്തിൽ ഇതുവരെ കാണാത്ത ബാലന്റെ പുതിയ മുഖം | Santhwanam today episode latest entertainment news

Santhwanam today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച കുറച്ച് ശാന്തമായിട്ടായിരുന്നു എപ്പിസോഡുകൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇനി വരുന്ന ആഴ്ചയിൽ എന്താവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ശിവനും

അഞ്ജലിയും പുതിയ ബിസിനസ് എന്നത് നിർത്തിവച്ച് ശിവൻകടയിലേക്ക് പോവുകയും, ഹരി പുതിയ ബിസിനസിന് പണം ആകുന്നതു വരെ കടയിൽ നിൽക്കാം എന്ന തീരുമാനവുമെടുത്തു. അനിയന്മാരെ കടയിൽ നിർത്താതെ ബിസിനസിലേക്ക് തന്നെ അവരെ പറഞ്ഞയക്കണമെന്ന ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ബാലൻ ഇനി നടത്താൻ പോകുന്നത്.ആദ്യം തന്നെ ജയന്തിയെ വിളിച്ച് ശിവനും ഹരിയും ബിസിനസ് നിർത്തിയെന്നും,

ഇനി നമ്മുടെ കടയുടെ സ്ഥാനത്ത് വലിയൊരു ഷോപ്പിംങ്ങ് മാൾ തുടങ്ങാനാണ് തീരുമാനമെന്ന് ബാലൻ ജയന്തിയെ അറിയിക്കുന്നു. ബാലൻ പുതിയൊരു കളിയാണ് കളിക്കാൻ പോകുന്നത്. ജയന്തി തമ്പിയോട് എല്ലാ കാര്യവും പറയുന്നതിനാൽ ആദ്യം തന്നെ ജയന്തിയിൽ നിന്ന് തന്നെ തുടങ്ങി. പിന്നീട് ശിവനും അഞ്ജലിയും ബിസിനസ് തുടരാൻ വേണ്ടി ശങ്കരന്മാമനെ വഴിയിൽ വച്ച് കണ്ട് നല്ല രീതിയിൽ അഞ്ജലി ബിസിനസ് നിർത്തിയ കാര്യം അറിയിക്കുന്നു. ശങ്കരമ്മാമനെ ഭയന്ന് അഞ്ജലി തീരുമാനം മാറ്റി ബിസിനസിലുള്ള പിൻമാറ്റം മാറ്റിവയ്ക്കാനാണ് അങ്ങനെ ചെയ്യുന്നത്. ജയന്തി അഞ്ജുവിനെ വിളിച്ച് നീ ബിസിനസൊക്കെ നിർത്തിയല്ലേ എന്ന് ചോദിച്ചപ്പോൾ കളവ് പറഞ്ഞ്

രക്ഷപ്പെടുകയായിരുന്നു അഞ്ജലി. ശങ്കരമാമൻ വന്ന് അഞ്ജലിയെ വഴക്കു പറഞ്ഞതും ഒക്കെ ഓർത്ത് ഇതിൻ്റെയൊക്കെ പിറകിൽ കണ്ണനാണെന്ന് കരുതി അഞ്ജലി കണ്ണനെ ഉപദ്രവിക്കുന്നുമുണ്ട്. ബാലൻ വിളിച്ചു പറഞ്ഞത് സത്യമാണോ എന്നറിയാൻ സാധനം വാങ്ങാനെന്ന പേരിൽ ജയന്തി കടയിൽ പോയി ശിവനോട് ബിസിനസ് നിർത്തിയ കാര്യമൊക്കെ ചോദിക്കുകയാണ്. പിന്നെ ജയന്തി സാന്ത്വനം വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയ ജയന്തി ബിസിനസ് നിർത്തിയ കാര്യമൊക്കെ പറഞ്ഞ് അഞ്ജുവിനെ കളിയാക്കുകയാണ്. പിന്നീട് ഈ കാര്യമൊക്കെ ജയന്തി തമ്പി സാറിനെ അറിയിക്കുന്നു. കേട്ടപ്പോൾ തന്നെ കടയിൽ വന്ന് ബാലനോട് അനിയന്മാരെ വീണ്ടും കടയിൽ തന്നെ നിർത്തിയോ തുടങ്ങി പലതും പറഞ്ഞപ്പോൾ, തക്ക മറുപടി തന്നെ ബാലൻ നൽകുകയും ചെയ്തു. അങ്ങനെ ബാലേട്ടൻ്റെ വ്യത്യസ്തമായ ഒരു പ്രകടനമാണ് ഈ ആഴ്ച കാണാൻ പോകുന്നത്.