അങ്ങനെ സാന്ത്വനത്തിൽ വീണ്ടും സന്തോഷത്തിന്റെ വസന്ത കാലം.!! വലിയ രഹസ്യവുമായി അഞ്ജുവിന് മുന്നിൽ അവൾ | Santhwanam today episode latest entertainment news

Santhwanam today episode latest entertainment news : സാന്ത്വനം പ്രേക്ഷകർക്ക് നെഞ്ചിടിപ്പുണ്ടാക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സാന്ത്വനം ആരാധകർ കണ്ടിരുന്നത്. എന്നാൽ ആഴ്ചയുടെ അവസാനത്തിൽ രംഗങ്ങൾ കുറച്ച് നല്ല രീതിയിലേക്ക് എത്തിയിട്ടുണ്ട്. അതിനാൽ ഇനി വരുന്ന ആഴ്ച പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന രംഗങ്ങളാണ് ഉണ്ടാകുന്നത്. തമ്പിയോട് അപ്പു മോശമായി

പറഞ്ഞപ്പോൾ തമ്പിയും അംബികയും സാന്ത്വനത്തിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് അപ്പു അകത്ത് പോയി പൊട്ടിക്കരയുകയായിരുന്നു. എന്നാൽ പുറത്ത് നിന്ന് എല്ലാവരും തമ്പി സർ ഇതെങ്ങനെ അറിഞ്ഞെന്ന് സംസാരിക്കുകയായിരുന്നു. അപ്പോൾ സാവിത്രി പറഞ്ഞു ഇത്രയൊക്കെ നടന്നിട്ടും എന്നോട് എന്താണ് ആരും ഒന്നും പറയാത്തത്. ആരും ഒന്നും പറഞ്ഞത്തില്ല. പിന്നീട് തമ്പിയെങ്ങനെ അറിഞ്ഞെന്നുള്ളത് ലക്ഷ്മിയമ്മ പറയുകയായിരുന്നു. അപ്പോൾ അവിടെ നിന്നും

ജയന്തി അകത്തേക്ക് രക്ഷപ്പെടാം എന്നു കരുതിയിരിക്കുമ്പോൾ, ലക്ഷ്മിയമ്മ ദേഷ്യത്തോടെ അവിടെ നിൽക്കാൻ പറഞ്ഞു. ജയന്തി അവിടെ വന്നതും, തമ്പിയുടെ കൂടെ ജംങ്ഷൻ വരെ പോയതും, തമ്പി യോട് എല്ലാം പറഞ്ഞതും ജയന്തിയാണെന്ന് ലക്ഷ്മി അമ്മ പറഞ്ഞപ്പോൾ, സാവിത്രി അമ്മായി മുഖത്ത് ഒരടിവച്ചു കൊടുത്തു. ആകെ നാണം കെട്ട ജയന്തി നിന്ന് നീറുമ്പോൾ, ദേവി ജയന്തിയെ വളരെ ദേഷ്യത്തിൽ വഴക്കു പറയുകയും, ജയന്തിയോട് വീട്ടിൽ നിന്ന് പോവാൻ പറയുകയും ചെയ്തു. പിന്നീട് ദേവി അപ്പുവിൻ്റെ റൂമിൽ പോയി സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് എല്ലാവരും ചേർന്ന്

ഫങ്ങ്ഷൻ്റെ ഭക്ഷണം ഒരുമിച്ചിരുന്ന് സന്തോഷത്തോടെ കഴിക്കുകയായിരുന്നു. ഈ രംഗങ്ങളൊക്കെ ഒരു ഗാനത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അഞ്ജു രണ്ടു ദിവസത്തേക്ക് ബിസിനസ് കാര്യത്തിനൊന്നും പോവാതെ നിന്നു. വീട്ടിലുണ്ടായ പ്രശ്നങ്ങൾ അഞ്ജുവിനെ ബിസിനസിൽ നിന്ന് പിന്മാറാം എന്ന ചിന്തയിലേക്കെത്തിക്കുന്നു. ഈ ബിസിനസാണല്ലോ ഈ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന്. പിന്നീട് സൂസൻ ബാലനോട് അഞ്ജുവിൻ്റെ ബിസിനസിൽ നിന്നുള്ള പിൻമാറ്റം അറിയിക്കുന്നു. ശേഷം ബാലൻ പറഞ്ഞ് മനസിലാക്കി അഞ്ജു ബിസിനസിലേക്ക് ഇറങ്ങുകയാണ്. ബാലൻ്റെയും ദേവിയുടെ വിവാഹ വാർഷിക ദിനം അടുത്തു. അതിനാൽ ഒരു വലിയ സർപ്രൈസ് ഒരുക്കാനാണ് അനുജന്മാർ തീരുമാനിക്കുന്നത്.ഇതോടെ അടുത്ത അഴ്ചത്തെ ഭാഗങ്ങൾ അവസാനിക്കുകയാണ്.