ബാലന്റെ തന്ത്രം വിജയിക്കുമോ ? സാന്ത്വനത്തിൽ എത്തിയ ജയന്തിക്ക് കിട്ടിയത് മുട്ടൻ പണി; ബാലന്റെ ബുദ്ധിയിൽ വെന്തു വെണ്ണീറായി അഞ്ചു | Santhwanam today episode
Santhwanam today episode : സാന്ത്വനം പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സങ്കർഷഭരിതമായ മുഹൂർത്തങ്ങളെല്ലാം മാറി ചില നല്ല നല്ല കാര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജയന്തിയുടെ വരവായിരുന്നു ഞങ്ങൾ കണ്ടത്.പിന്നീട് അഞ്ജുവിനോട്
ബിസിനസ് ഒഴിവാക്കി ശിവൻ കടയിൽ പോയതിനെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്നു. ദേഷ്യം മനസിൽ അടക്കി പിടിച്ച് അഞ്ജലി എല്ലാം കേട്ടു നിന്നു. പിന്നീട് നേരെ അപ്പുവിൻ്റെ റൂമിലേക്കാണ് ജയന്തി പോയത്. റൂം മാറിയതിന് ദേവിയാണോ കാരണമെന്ന് ചോദിക്കുന്നു. പിന്നെ ശിവൻ്റെയും അഞ്ജലിയുടെയും ബിസിനസ് എല്ലാം പോയല്ലേ എന്നും ജയന്തി ചോദിച്ചപ്പോൾ, ബിസിനസ് നടക്കുനുണ്ടെന്നും കുറച്ച് ലീവെടുത്തതാണെന്ന് പറയുകയാണ് അപ്പു. വല്ല
കുത്തി തിരിപ്പും ഉണ്ടാക്കി എൻ്റെ അച്ഛനെയും അമ്മയെയും വല്ലതും അറിയിക്കാനാണ് ഭാവമെങ്കിൽ ഈ വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം പിന്നീട് തരില്ലെന്ന് പറയുകയാണ് അപ്പു. അപ്പോൾ തന്നെ അപ്പുവിൻ്റെ റൂമിൽ നിന്നിറങ്ങി ലക്ഷ്മി അമ്മച്ചിയുടെ റൂമിൽ പോയി. അവിടെ നിന്നും ജയന്തിയെ ലക്ഷമി അമ്മച്ചി ഓടിച്ചു വിട്ടു. പിന്നെ നേരെ ഉമ്മറത്ത് പോയിരുന്നു. ബാലൻ വരുമ്പോൾ ജയന്തി തനിച്ചിരിക്കുന്നത് കണ്ട് അഞ്ജുവിനെ വിളിച്ച് ജയന്തിക്ക് കൂട്ടിരുത്തുന്നു. പിന്നീട് അടുക്കളയിൽ പോയി
ദേവിയോട് പലതും പറയുകയായിരുന്നു ബാലൻ. ബാലൻ്റെ കളിയിൽ എന്തൊക്കെയോ സംശയങ്ങൾ ദേവിയ്ക്കും തോന്നുന്നുണ്ട്. ശങ്കരമ്മാമനും, സാവിത്രിയും അമ്പലത്തിൽ പോയി മടങ്ങി വരുമ്പോൾ ശിവൻ ഡെലിവറി ചെയ്യുന്നത് കണ്ട് ശങ്കരമ്മാവൻ ബാലനെ വിളിക്കുന്നു. ബാലൻ അവർ ബിസിനസിലേക്ക് തിരിച്ചുവരുമെന്ന് ശങ്കരമ്മാമയോട് പറയുന്നു. സാവിത്രിയ്ക്ക് ദേഷ്യം പിടിക്കുകയായിരുന്നു. ബാലനാണ് എല്ലാത്തിനും കാരണമെന്ന് സാവിത്രി പറയുമ്പോൾ ശങ്കരമ്മാമ സാവിത്രിയെ വഴക്കു പറയുകയായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്.