തമ്പിയെ തകർത്തുകൊണ്ട് ആ ഇടിവെട്ട് വാർത്ത എത്തുന്നു.!! ചെയ്തതെറ്റിന് എല്ലാവരോടും മാപ്പുപറഞ്ഞ് ശിവാജ്ഞലിമാർ | Santhwanam todat episode latest entertainment news

Santhwanam todat episode latest entertainment news : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ശിവനെയും അഞ്ജലിയെയും കണ്ടെത്തിയിരുന്നു. അതിൻ്റെ ഒരു സന്തോഷത്തിലായിരുന്നു കുടുംബം.

എന്നാൽ തമ്പി സഹോദരങ്ങൾ തമ്മിൽ പിരിഞ്ഞ സന്തോഷത്തിലായിരുന്നു. അത് മഹേന്ദ്രനോട് പറയുകയായിരുന്നു. ശിവനും അഞ്ജലിയും ഇല്ലാതെ നാളെ എൻ്റെ പേരക്കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് നടക്കുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. സാന്ത്വനത്തിലെ എല്ലാത്തിനെയും ഞാൻ ചിന്ന ഭി ന്നമാക്കുമെന്ന് പറയുകയാണ് തമ്പി. സാന്ത്വനംവീട്ടിൽ ശിവനും അഞ്ജുവും തിരികെ വന്ന സന്തോഷമാണ്. എല്ലാവരും ഇറങ്ങിപ്പോയതിനെ കുറിച്ച്

പറഞ്ഞപ്പോൾ, ഒറ്റപ്പെട്ടു പോയെന്ന് കരുതി ചെയ്തതാണെന്നും, ക്ഷമിക്കണമെന്ന് പറയുകയാണ് ശിവനും അഞ്ജുവും. എല്ലാവരും ഉമ്മറത്ത് രണ്ടു പേരെയും കാത്തിരിക്കുമ്പോൾ ദേവി മാത്രം അടുക്കളയിൽ തന്നെ നിന്നു. അടുക്കളയിലേക്ക് പോയ ശിവനോടും അഞ്ജുവിനോടും നിങ്ങളുടെ മനസിൽ എനിക്കൊരു സ്ഥാനവുമില്ലെന്നും, നിങ്ങളെ ഞാൻ ഒന്നും വേദനിപ്പിച്ചില്ലെന്നും, എന്നിട്ടും നിങ്ങൾ എന്നെ ഇത്ര വേദനിപ്പിച്ചല്ലോ എന്നും പറയുകയാണ് ദേവി. ഇനി നമുക്ക് ഹരിയുടെ പ്രശ്നങ്ങൾ ഒരുമിച്ച് നിന്ന് പരിഹരിക്കുമെന്ന് പറയുകയാണ് എല്ലാവരും. ശേഷം

ശിവനും അഞ്ജുവും റൂമിൽ പോയി ചെയ്തതോർത്ത് ദു:ഖിച്ചിരിക്കുകയാണ്. മറ്റൊരിടത്ത്‌ ഹരിയും അപ്പുവും അവർ തിരിച്ചു വന്നതിനെ കുറിച്ചോർത്ത് സന്തോഷവർത്തമാനം പറയുന്നു. എന്നാൽ ഹരിക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കേട്ട് അപ്പു സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്. ദേവിയും ബാലനും നാളെയുള്ള നൂലുകെട്ടിനെ കുറിച്ചു സംസാരിക്കുകയായിരുന്നു. നിങ്ങൾ എല്ലാവരും ഒത്തുചേർന്ന് സംസാരിച്ചതിനു ശേഷം പുതിയ തീരുമാനമെടുത്താൽ മതിയെന്നാണ് ദേവി ബാലനോട് പറയുന്നത്. പിറ്റേ ദിവസം നൂലുകെട്ട് ചടങ്ങ് ദിവസമാണ്. രാവിലെ തന്നെ ദേവി കണ്ണനോട് പരാതികൾ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.