വീട്ടിലെ സ്ത്രീ ജനങ്ങൾ വീട്ടിലെ ആദ്യ പുരുഷ പ്രജയെ ഓമനിക്കുന്നു.!! രസകരമായ അടിക്കുറിപ്പോടുകൂടി ജയന്തി പങ്കുവെച്ച വീഡിയോ വൈറൽ | Santhwanam Jayanthi new video with a baby malayalam news

Santhwanam Jayanthi new video with a baby malayalam news : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ‘സാന്ത്വന’ത്തിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍. സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ ഹൃദയത്തിൽ ഏറ്റി. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം നടന്നത്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള അപ്‌സരയുടെ വിവാഹം നടന്നത്.

വിവാഹ ദിവസം നിരവധി അപവാദങ്ങളും വിവാദങ്ങളും അപ്സരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു ഇവ എല്ലാം പ്രേക്ഷകര്‍ക്ക് നാന്നായി അറിയാവുന്നതാണ്. ആല്‍ബി ഫ്രാന്‍സിസുമായുള്ള വിവാഹ ദിവസം നടിയെ കുറിച്ച് ചില വാര്‍ത്തകൾ കണ്ട് അപ്‌സര തന്നെ ഞെട്ടിയിരുന്നു. താരത്തിന്റെ രണ്ടാം വിവാഹമാണെന്നും, ആദ്യ വിവാഹത്തില്‍ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു അന്ന് പുറത്ത് വന്ന കഥകള്‍. എന്നാല്‍ അതിനെയെല്ലാം പരിഹസിച്ച്, ഒരു സ്വയം ട്രോളായി ഏറ്റെടുത്ത് ചിരിച്ചു തള്ളുകയായിരുന്നു

അപ്‌സരയും ആല്‍ബിയും അന്ന് ചെയ്തത്. വിവാഹശേഷം നല്ല താര ദമ്പതികൾ ആയി പ്രേക്ഷക ഹൃദയത്തിൽ കൂടുകൂട്ടാൻ ഇരുവർക്കും സാധിച്ചു എന്നതും എടുത്തു പറയേണ്ടത് തന്നെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്സരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തുനിൽക്കുകയാണ്. തന്റെ എല്ലാ പുത്തൻ വിശേഷങ്ങളും താരം പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. തന്റെ ആരാധകരോട് എന്നും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് അപ്സര. കാണുമ്പോൾ അപ്സര കുറച്ച് സ്ട്രിക്ട് ആണെന്ന് തോന്നുമെങ്കിലും വളരെ കുട്ടിത്തം നിറഞ്ഞതാണ് അപ്സരയുടെ

പെരുമാറ്റം. താരം പങ്കുവെച്ച മറ്റൊരു ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.പച്ചയായ സ്ത്രീകൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. അപ്സര ഒരു കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതും കൊഞ്ചിക്കുന്നതും ആണ് വീഡിയോയിൽ ഉള്ളത്. താരം കുഞ്ഞിനോട് വല്യമ്മ തല്ല് കൊടുക്കട്ടെ എന്ന് ചോദിക്കുന്നത് കേൾക്കാം. അപ്സരയും ചുറ്റും ഇരിക്കുന്ന എല്ലാവരും, കയ്യിലുള്ള കുഞ്ഞും പച്ചനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അതിനാലാണ് പച്ചയായ സ്ത്രീകൾ എന്ന ക്യാപ്ഷൻ ഈ വീഡിയോ താരം പങ്കുവെച്ചത്. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ രസകരമായ പല കമന്റുകളുമായി എത്തുന്നുണ്ട്.