അഞ്‌ജലിക്ക് മുൻപിൽ ആദ്യമായി മനസ് തുറന്നു ശിവൻ… പ്രണയം പങ്കുവെച്ച് അഞ്‌ജലിയും ശിവനും… ശിവന്റെ ബോഡി തിരുമികൊടുക്കുന്ന അഞ്‌ജലിച്ചേച്ചിയെ കണ്ട് കുടുകുടാ ചിരിച്ച് പ്രേക്ഷകർ!!!

പ്രേക്ഷകപ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. സാന്ത്വനം കുടുംബത്തിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തന്നെ. ബാലനും ദേവിയും അവരുടെ ജീവിതം മാറ്റിവെച്ചിരിക്കുന്നത് തന്നെ അനുജന്മാർക്ക് വേണ്ടിയാണ്. ഹരിയും ശിവനും കണ്ണനുമെല്ലാം ദേവിക്ക്

സ്വന്തം മക്കളെപ്പോലെ തന്നെയാണ്. ശിവൻ വിവാഹം കഴിച്ചുകൊണ്ടുവരുന്നത് അഞ്ജലിയെയാണ്. അഞ്‌ജലിയുമായി ശിവൻ തുടക്കം മുതലേ ലഹളയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയായിരുന്നു. തമ്മിൽ കണ്ടാൽ ബഹളം വെച്ചുകൊണ്ടിരുന്നവർ പിന്നീട് ഒരു നേരം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്ക് അത് ഏറെ രസം പകരുന്ന ഒരു കാഴ്ച തന്നെയായി മാറി.

ശിവനും അഞ്‌ജലിക്കും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണുള്ളത്. ശിവാഞ്ജലി എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ശിവൻ ഇതാദ്യമായി തന്റെ മനസ് തുറക്കുകയാണ്. അഞ്ജലിയോടുള്ള തന്റെ അഗാധമായ പ്രണയം ശിവൻ ആദ്യമായി പ്രകടിപ്പിക്കുന്നു. മനസ്സിൽ നിറയെ നിന്നോടുള്ള പ്രണയമാണെന്ന് ശിവൻ അഞ്ജലിയോട് പറയുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ പ്രിയങ്കരമായ ഒരു കാഴ്ചയായി മാറുകയാണ്.

സാവിത്രിയുടെ ചികിത്സയെ കുറിച്ചും ശിവൻ അഞ്ജലിയോട് സംസാരിക്കുന്നുണ്ട്. ‘അമ്മയ്ക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ അത് നിനക്ക് താങ്ങാൻ ആവില്ലെന്ന് അറിയാം. അങ്ങനെയൊന്ന് സംഭവിക്കാൻ ഈ ശിവൻ സമ്മതിക്കില്ല’ ശിവന്റെ വാക്കുകൾ കേട്ട് അഞ്‌ജലി സന്തോഷം കൊണ്ട് കരയുകയാണ്. ശിവന്റെ ശരീരത്തിൽ ഓയിൻമെന്റ് പുരട്ടിക്കൊടുക്കുന്ന അഞ്ജലിയെയും പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ആ ഒരു രംഗം കണ്ട് പ്രേക്ഷകർ കുടുകുടാ ചിരിക്കുകയാണ്.