ശിവാജ്ഞലിയുടെ മാസ്സ് സീൻ.. ഇതാദ്യമായി ശിവന് മുൻപിൽ പൊട്ടിക്കരയുന്ന അഞ്ജലി.. തമ്പിയെ സംശയിച്ച് അംബിക.. ശിവനും അഞ്ജലിയും തമ്മിൽ ഏഴിമലപൂഞ്ചോല!!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയുടെ നിർമ്മാതാവ് നടി ചിപ്പിയാണ്. ചിപ്പി തന്നെയാണ് പരമ്പരയിലെ മുഖ്യകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും. റേറ്റിങ്ങിൽ മുൻപന്തിയിലാണ് പരമ്പര. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, ഗോപിക അനിൽ, അപ്സര തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നു. പരമ്പരയിൽ ഏറെ ആരാധകരുള്ള ഒരു പ്രണയജോഡിയാണ് ശിവാജ്ഞലി.

ബാലന്റെയും ദേവിയുടെയും അനുജന്മാരിൽ രണ്ടാമത്തെയാളാണ് ശിവൻ. ശങ്കരൻ മാമന്റെ മകൾ അഞ്ജലിയെയാണ് ശിവൻ വിവാഹം കഴിച്ചത്. തുടക്കത്തിൽ ഇരുവരും വലിയ ലഹള തന്നെയായിരുന്നു. കലഹങ്ങൾക്കിടയിലും ഇവരുടെ മൗനപ്രണയം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയായിരുന്നു. സിനിമയിൽ കാണുന്ന പ്രണയരംഗങ്ങളെ മറികടക്കുന്ന രീതിയിലുള്ള മാസ്സ് സീനുകളാണ് സാന്ത്വനത്തിലെ ശിവാജ്ഞലി സീനുകൾ കാണിക്കാറുള്ളത്.

ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ പരസ്പരം മനസുതുറക്കുന്ന ശിവനെയും അഞ്ജലിയെയുമാണ് കാണിച്ചിരിക്കുന്നത്. ഇരുവരും ഇതാദ്യമായാണ് ഇത്രയേറെ മനം തുറന്നു സംസാരിക്കുന്നത്. മനസില്ലാ മനസോടെയാണോ നിങ്ങൾ എന്നെ നിനങ്ങളുടെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത് എന്ന് തുറന്ന് ചോദിക്കുകയാണ് അഞ്ജലി. ശിവന്റെ മുൻപിൽ ഒരു പാവം പെൺകുട്ടിയായി പൊട്ടിക്കരയുന്ന അഞ്ജലിയെ പ്രൊമോയിൽ കാണാം.

അതേ സമയം ശിവന്റെ മുതുകത്ത് മരുന്ന് പുരട്ടിക്കൊടുക്കുന്ന അഞ്ജലിയെ കണ്ട് സാന്ത്വനം ആരാധകർ മനം നിറഞ്ഞ് ചിരിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ പ്രേക്ഷകർ കണ്ടുതീർക്കുന്നത്. എന്നാൽ സാന്ത്വനത്തിലെത്തിയ തമ്പിയുടെ സ്വഭാവത്തിലെ വ്യത്യാസം അംബിക ചോദ്യം ചെയ്യുകയാണ്. എന്താണ് ഭർത്താവിന്റെ ഉദ്ദേശം എന്നത് മനസിലാകാതെ വെമ്പുന്ന അംബികയെ പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്.