ജയന്തിയോട് കയർത്ത് അഞ്ജലി.. ശിവനും അഞ്ജലിക്കും ഇനി ഒരു കുഞ്ഞിക്കാലിന്റെ സൗഭാഗ്യമോ.!! ശത്രു പറയുന്നതിന് മൗനം നൽകി ശിവൻ.!!

മലയാളം ടെലിവിഷനിൽ വളരെ ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബാലനും ദേവിയും അനുജന്മാർക്ക് അവരുടെ അച്ഛനും അമ്മയും തന്നെയാണ്. തുടക്കത്തിൽ ശിവനും അഞ്ജലിക്കും ഇടയിലുണ്ടായിരുന്ന മഞ്ഞുരുകിവരുന്നതോടെ പ്രേക്ഷകർക്ക്

അത് ഏറെ ഹൃദ്യമായ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാവിത്രിയെ കാണാൻ എത്തിയ ദേവിയെയും അപർണയെയും ജയന്തി പരിഹസിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ജയന്തിക്ക് കണക്കിന് കൊടുക്കുന്ന അഞ്ജലിയെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. എല്ലാവരും കൂടി എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നാണ് ജയന്തിയുടെ പക്ഷം. അത് താൻ കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്നാണ് ജയന്തി അഞ്ജലിയോട് പറയുന്നത്.

തന്റെ സ്നേഹം കൊണ്ട് പൊതിഞ്ഞ സമ്മാനവുമായി അപർണയ്ക്കരികിലെത്തുന്ന ഹരിയേയും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്, ഹരി കൊണ്ടുവരുന്ന ഭക്ഷണപ്പൊതിയിൽ പ്രണയം നിറച്ചുവെച്ചിരിക്കുന്നു എന്ന പറയുന്നതോടെ അപർണ കൂടുതൽ ഹാപ്പിയാവുകയാണ്. സന്തോഷത്തിൽ നിറഞ്ഞാടുന്ന അപർണ ഹരിക്ക് തന്റെ സ്നേഹചുംബനം നൽകുന്നുണ്ട്. ശിവനും ശത്രുവും തമ്മിലുള്ള ഒരു സംഭാഷണവും പ്രൊമോയിൽ കാണാം.

ഒരു കുഞ്ഞിനെക്കുറിച്ചാണ് ശത്രു ശിവനോട് പറയുന്നത്. അത് കേട്ടിട്ട് ഒന്നും മറുപടി പറയാതെ നിൽക്കുകയാണ് ശിവൻ. എന്തായാലും ശിവനും അഞ്ജലിക്കും ഉടൻ തന്നെ ഒരു കുഞ്ഞിക്കാൽ ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നത് ശിവാജ്ഞലി ഫാൻസ് തന്നെയാണ്. ഏറെ ആരാധകരാണ് സാന്ത്വനത്തിലെ മുഖ്യകഥാപത്രങ്ങളായ ശിവനും അഞ്ജലിക്കും ഉള്ളത്. നടൻ സജിൻ ശിവൻ എന്ന കഥാപാത്രമായി എത്തുമ്പോൾ അഞ്ജലിയായെത്തുന്നത് ഗോപിക അനിലാണ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications