ശിവൻ പോലീസ് സ്റ്റേഷനിൽ തന്നെ.. പൊട്ടിക്കരഞ്ഞ് ദേവി.. ശിവനെ ന്നായി ഉപദ്രവിക്കണെമെന്ന് കനത്ത നിർദ്ദേശം നൽകി തമ്പിയും..!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയിൽ താരത്തെ കൂടാതെ രാജീവ് പരമേശ്വരൻ, അപ്സര, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, അച്ചു തുടങ്ങി ഒരു വൻതാരനിര തന്നയാണ് അണിനിരക്കുന്നത്. പരമ്പരയിലൂടെ ഏറെ പ്രേക്ഷകസ്വീകാര്യത നേടിയ രണ്ട് കഥാപാത്രങ്ങളാണ് അഞ്ജലിയും ശിവനും. ശിവാജ്ഞലി എന്ന പേരിലാണ് ഇരുവരെയും സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

സാന്ത്വനം വീടിനോട് ശത്രുതയുള്ള ആളാണ് അമരാവതിയിലെ തമ്പി. മകൾ അപർണ സാന്ത്വനത്തിലെ മരുമകളായി എത്തിയെങ്കിൽ പോലും തമ്പിയുടെ വൈരാഗ്യം കുറയുന്നില്ല. മറിച്ച് കൂടുതൽ വാശിയാണ് തമ്പിയിൽ ജനിക്കുന്നത്. ഇപ്പോൾ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി ശിവനെ ജയിലിൽ കയറ്റിയിരിക്കുകയാണ് തമ്പി. ജഗനെ കൂട്ടുപിടിച്ചാണ് തമ്പിയുടെ പുത്തൻ നാടകം. ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്ന തമ്പി ശിവനെ നന്നായി ഉപദ്രവിക്കാൻ തന്നെയാണ് നിർദ്ദേശിക്കുന്നത്. ശിവൻ ജയിലിലായ വിവരം അറിയുന്ന ദേവി വേവലാതിപ്പെടുന്നതും സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണാം. ശിവനെ മാത്രം നിർത്തി അഞ്ജലിയെയും സാവിത്രി അമ്മായിയേയും വിട്ടയക്കണമെന്ന് ബാലൻ സ്റ്റേഷനിൽ പറയുന്നുണ്ട്. കണ്ണനെ പണ്ട് കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത അതേ ഓഫീസർ തന്നെയാണ് ഇത്തവണ ശിവനെയും പിടികൂടിയത്

എന്നറിയുന്നതോടെ ദേവിയുടെ കണ്ണുകൾ നിറയുന്നതും പ്രൊമോയിൽ കാണാം. അനുജന്മാരെ സ്വന്തം മക്കളായി തന്നെയാണ് ദേവി കാണുന്നത്. അവർക്ക് വേണ്ടി സ്വന്തം ദാമ്പത്യത്തിൽ ഒത്തുതീർപ്പുകൾക്ക് തയ്യാറായ ദേവി ശിവന്റെ വാർത്തയറിഞ്ഞ് പൊട്ടിക്കരയുകയാണ്. എന്താണെങ്കിലും സാന്ത്വനത്തിന്റെ പുതുപുത്തൻ എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications