തമ്പിയെ സംശയിച്ച് ഹരിയും ബാലനും.. ശിവനെ കണ്ട് പൊട്ടിക്കരഞ്ഞ് അഞ്‌ജലി.. അഞ്‌ജലിയെ തന്റെ മാറോട് ചേർത്ത് ശിവനും!!! അഞ്ജലിയുടെ വേദന കണ്ട് താങ്ങാനാകാതെ പ്രേക്ഷകർ.!!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനം പരമ്പരക്കുള്ളത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിൽ ഏറെ ആരാധകരുള്ള പ്രണയജോഡിയാണ് ശിവനും അഞ്‌ജലിയും. ശിവാഞ്ജലി എന്ന പേരിലാണ് ഇവരുടെ പ്രണയം പ്രേക്ഷകർ ആഘോഷമാക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും ഏറെ ആരാധകരാണ് ഉള്ളത്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ ശിവൻ പോലീസ് സ്റ്റേഷനിൽ ആയിരുന്നു.

ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവൻ ലോക്കപ്പിലായത്. ഒടുവിൽ സാന്ത്വനത്തിലെത്തി തമ്പി ഒരു നാടകം കളിക്കുകയും നാടകത്തിനൊടുവിൽ തമ്പി ശിവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ശിവനെ ഇറക്കിയതിന് പിന്നാലെ ബാലൻ അനുജന്മാരെയും കൊണ്ട് ജഗനെ കാണാൻ പോയിരുന്നു. ജഗന് കണക്കിന് കൊടുത്തതിന് ശേഷമാണ് ബാലൻ തിരികെ പോന്നത്. ലോക്കപ്പിൽ നിന്നും പുറത്തിറങ്ങിയ

ശിവനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന അഞ്‌ജലി പൊട്ടിക്കരയുകയാണ്. എനിക്ക് ഇപ്പോൾ തന്നെ നിങ്ങളെ കാണണം എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലിയുടെ കരച്ചിൽ. പൊട്ടിക്കരയുന്ന അഞ്‌ജലിയെ ഓരോന്ന് പറഞ്ഞ് ഭ്രാന്ത് പിടിപ്പിക്കുകയാണ് സാവിത്രിയും ജയന്തിയും. നിന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ ശിവൻ ഇങ്ങോട് നേരിട്ട് വരുമായിരുന്നില്ലേ എന്നാണ് ജയന്തി ചോദിക്കുന്നത്. അമ്മയെയും ജയന്തിയെയും അവഗണിച്ച് പുറത്തേക്കോടുന്ന

അഞ്ജലിയുടെ മുൻപിൽ ഒരു നായകന്റെ പരിവേഷത്തിലാണ് ശിവൻ വന്നുനിൽക്കുന്നത്. ശിവനെ കണ്ടപാടെ ശിവന്റെ മാറിലേക്ക് വീണ് പൊട്ടിക്കരയുകയാണ് അഞ്ജു. എന്താണെങ്കിലും ഇരുവരുടെയും സങ്കടം കണ്ട് താങ്ങാനാകാതെ പ്രേക്ഷകരും സങ്കടത്തിലാണ്. അതേ സമയം സാന്ത്വനത്തിൽ നടക്കുന്ന ചർച്ച പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. മുന്നേ തന്നെ ബാലനും ഹരിക്കുമെല്ലാം തമ്പിയുടെ കാര്യത്തിൽ ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. എന്തായാലും തമ്പിയുടെ തനിസ്വരൂപം ഉടൻ പുറത്തുവരുത്തണമെന്ന് ആഗ്രഹിക്കുകയാണ് പ്രേക്ഷകർ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications