എന്റ പൊന്നോ എന്ത് ചിരിയാണ് ചിപ്പി ചേച്ചി.!! പതിവ് തെറ്റിയില്ല ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഈ കൊല്ലവും നടി ചിപ്പി എത്തി | Santhwanam Chippi at Attukal Ponkala 2024

Santhwanam Chippi at Attukal Ponkala 2024: 1993 പ്രദർശനത്തിന് എത്തിയ സോപാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് തൻറെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിപ്പിയുടെ

ഭർത്താവ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ പരമ്പരയിൽ നിരവധി താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് ആറ്റുകാൽ അമ്മയുടെ പുണ്യ പൊങ്കാലയ്ക്ക് ആണ്. കോടിക്കണക്കിന് ഭക്തജനങ്ങളാണ് തിരുവനന്തപുര നഗരിയിലേക്ക് ഒഴുകി എത്തിയിരിക്കുന്നത്. എല്ലാവർഷവും പൊങ്കാലയോടനുബന്ധിച്ച് സോഷ്യൽ

മീഡിയയിലും മാധ്യമങ്ങളിലും ഒന്നാകെ നിറഞ്ഞുനിൽക്കുന്ന പേരാണ് നടി ചിപ്പിയുടേത്. ഒരു വർഷം പോലും മുടങ്ങാതെ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്ന ചിപ്പിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറയാറുണ്ട്. ഇത്തവണയും പതിവുപോലെ മുടങ്ങാതെ അമ്മയ്ക്ക് പൊങ്കാല നിവേദ്യം അർപ്പിക്കാൻ എത്തിയിരിക്കുകയാണ് ചിപ്പി. കോവിഡ് കാലത്ത് വീടിനുള്ളിലായിരുന്നു പൊങ്കാലയെങ്കിൽ

ഇന്ന് അമ്മയുടെ അരികിലേക്ക് എത്തിയിരിക്കുകയാണ് താരം. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് താൻ ഓരോ വർഷവും പൊങ്കാല ഇടുന്നതെന്നും ഒരു പ്രത്യേക കാര്യത്തിന് വേണ്ടി ഒരിക്കൽ പോലും അമ്മയുടെ അരികിലേക്ക് എത്താറില്ലെന്നും ചിപ്പി പറയുന്നു. ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്ന അന്നുമുതൽ തന്നെ താൻ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കും എന്നും വൃതം അന്നുമുതൽ തന്നെ തുടങ്ങും എന്നും ചിപ്പി മാധ്യമങ്ങളോട് പറഞ്ഞു

പിന്നീടുള്ള ഓരോ ദിവസങ്ങളിലായി പൊങ്കാലയ്ക്ക് വേണ്ടിയുള്ള ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കും. ഇപ്പോൾ വീട്ടിൽ കൊതുമ്പും മറ്റും ലഭിക്കാത്തതുകൊണ്ടുതന്നെ അത്തരം സാധനങ്ങൾ ക്രമീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്താറുണ്ടെന്ന് ചിപ്പി പറയുന്നു. എല്ലാവർഷത്തെയും പോലെ ഇത്തവണയും പായസമാണ് പൊങ്കാലയായി അമ്മയ്ക്ക് നൽകുന്നത് എന്നാണ് ചിപ്പി പറയുന്നത്. പൊങ്കാലയ്ക്ക് എത്തുന്ന അമ്മമാരിൽ അധികവും പേർ ആഗ്രഹിക്കുന്നതും ചിപ്പിയെ കാണുവാൻ ആണെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുന്നുണ്ട്.