സാന്ത്വനം താരങ്ങൾ ചെറുതായാൽ ഇങ്ങനെ ഇരിക്കും. അഞ്ജുവും തമ്പി സാറും കലക്കി. വൈറലായ വീഡിയോ.!! Santhwanam actors face app video

Santhwanam actors face app video : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങൾക്കെല്ലാം ഏറെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ ഏറെയുണ്ട് സാന്ത്വനം പരമ്പരക്കും പരമ്പരയിൽ അണിനിരക്കുന്ന താരങ്ങൾക്കും. ഇപ്പോഴിതാ സാന്ത്വനം താരങ്ങളുടെ ചില വേറിട്ട ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരമ്പരയിലെ താരങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള കൊളാഷ്

വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയായിരുന്നു. സാന്ത്വനം താരങ്ങളെല്ലാം ചെറുപ്പമായാൽ എങ്ങനെയിരിക്കും എന്നതാണ് ഈ വേറിട്ട ഫോട്ടോകൾക്കും വീഡിയോയ്ക്കും ആധാരമായിരിക്കുന്ന വിഷയം. ഇതിൽ പല ചിത്രങ്ങളും തന്നെ ആരാധകരുടെ മനം കവർന്നുകഴിഞ്ഞു. തമ്പിയുടെ കുട്ടിക്കാലമൊക്ക എഡിറ്റ് ചെയ്‌തിരിക്കുന്നത്‌ വളരെ മനോഹരമായിട്ടാണ് എന്ന് ആരാധകർ എടുത്തുപറയുന്നുണ്ട്.

‘അഞ്ജലി ചേച്ചി വെരി ബ്യൂട്ടിഫുൾ’, ‘എല്ലാവരും ഭംഗിയുണ്ട്, പക്ഷേ കൂടുതൽ ഭംഗി അഞ്ജലി തന്നെയാണ്’ എന്നിങ്ങനെ പല തരത്തിലുള്ള കമ്മന്റുകളാണ് ആരാധകർ പാസാക്കിയിരിക്കുന്നത്. ‘എന്റെ പൊന്ന് തമ്പിയണ്ണാ, നിങ്ങൾ വേറെ ലെവൽ തന്നെ’ എന്നൊക്കെ പറഞ്ഞ് തമ്പി സാറിന് ഹൈപ്പ് കൂടുതൽ കൊടുക്കുന്നുമുണ്ട് പ്രേക്ഷകർ. മറ്റ് പരമ്പരകളിൽ നിന്ന് വ്യത്യസ്‍തമായി ആരാധകരുടെ എണ്ണത്തിൽ വൻ മുന്നേറ്റമാണ് സാന്ത്വനത്തിനുള്ളത്.

ഓരോ കഥാപാത്രങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് സാന്ത്വനത്തിന്റെ മേക്കിങ്. അത് കൊണ്ട് തന്നെയാണ് സാന്ത്വനത്തിലെ ഓരോ താരങ്ങൾക്കും ഇത്രയധികം പ്രേക്ഷകപിന്തുണ ലഭിക്കുന്നതും. ഒരു സാധാരണകുടുംബത്തിന്റെ കഥ പറയുന്ന സാന്ത്വനം പരമ്പര തുടക്കം മുതൽ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കവരുകയായിരുന്നു. ആരാധകരുടെ മനസ്സറിഞ്ഞുള്ള കഥാഗതിയിലെ മാറ്റങ്ങൾ പലപ്പോഴും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്നു.