ഇനി അമേരിക്കൻ ദിനങ്ങൾക്ക് വിട.!! ഇത് എന്റെ വീട്; ഇനി വേണ്ടത് കുറച്ച് വിശ്രമം; ആശംസകൾ നേർന്ന് ആരാധകർ!! | Samvritha Sunil Back to Home Happy News Viral Entertainment News

Samvritha Sunil Back to Home Happy News Viral Entertainment News

Samvritha Sunil Back to Home Happy News Viral Entertainment News : 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സംവൃത സുനിൽ. തനി നാടൻ ലുക്കിലും കോമ്പലും ഒക്കെയായി വന്ന മലയാളി പെൺകുട്ടിയെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കായിരുന്നു. വളരെ കുറച്ച്

ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കവർന്ന താരം പക്ഷേ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം  2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ  അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അഭിനയത്തിൽ അത്ര സജീവമായിരുന്നില്ല. തിരക്കുകളിൽ നിന്നെല്ലാം മാറി ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിൽ കുടുംബ ജീവിതം

ആസ്വദിക്കുകയാണ്  സംവൃത ഇപ്പോൾ. അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ  താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അവധി ആഘോഷിക്കാനായി നാട്ടിലെത്തിയിരിക്കുകയാണ് സംവൃത. ഇൻ ഹോം എന്ന അടികുറിപ്പോടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബീച്ചിൽ നിന്ന് ഉള്ള വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്

വൈശാഖ സന്ധ്യേ എന്ന ഗാനം ബാഗ്രൗണ്ട് ആയി നൽകിക്കൊണ്ട് തിരകൾക്കൊപ്പം കളിക്കുന്ന വീഡിയോയാണ് സംവൃത പങ്കുവച്ചത്. പയ്യാമ്പലത്തെ ബീച്ചാണെന്നാണ് വിഡിയോയോയിൽ നിന്ന് വ്യക്തമാകുന്നത്. വെള്ള നിറത്തിൽ ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം  നാട്ടിലെത്തിയതിന്റെ സന്തോഷവും താരത്തിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളികളുടെ പ്രിയതാരം സംവൃതയുടെ പുതിയ വിശേഷം അറിഞ്ഞോ ? വാവച്ചിയെ കെട്ടിപിടിച്ച് ചുംബിച്ച് താരം; ആശംസകളുമായി ആരാധകർ