Salmon Fish Curry recipe malayalam; കപ്പയും മീൻകറിയും കാലങ്ങളായിട്ട് സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ഇവരുടെ ഒരു കോമ്പിനേഷൻ എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ അതുപോലെ തന്നെ ചോറിനൊപ്പം നല്ലൊരു മീൻ കറി ഉണ്ടെന്നുണ്ടെങ്കിൽ വേറെ ഒന്നിന്റെയും ആവശ്യമില്ല. അങ്ങനെയുള്ള ഒരു മീൻ കറി അതും സാൽമൺ ഫിഷിനെ കൊണ്ട് തയ്യാറാക്കുന്നതെങ്കിൽ മുളകിട്ട മീൻകറി ആയതുകൊണ്ട് തന്നെ സ്വാദ് ഒരു പടി മുന്നിൽ
തന്നെയായിരിക്കും.. അതുകൂടാതെ ഈ ഒരു കറി കുടംപുളിയും കൂടി ചേർത്ത് ആണ് തയ്യാറാക്കുന്നത് പിന്നെ പറയേണ്ട ആവശ്യമില്ല ഇരിക്കും തോറും സ്വാദ് കൂടുന്ന ഈ ഒരു മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഫ്രൈയിങ് പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകു ചേർത്തു പൊട്ടിയ ശേഷം ഉലുവ, കുരുമുളക് ചതച്ചത്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചെറുതായി മുറിച്ചത്, എട്ടു

അല്ലി വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു റോസ്റ്റ് ചെയ്യുക. മസാലക്കൂട്ടിലേക്കു കുടംപുളി മിശ്രിതം ചേർത്തു സാൽമൺ മീൻ കഷണങ്ങളും ഒരുകപ്പ് ചൂടുവെള്ളവും ചേർത്തു ചെറുതീയിൽ പത്തു മിനിറ്റോളം വച്ച് തിളച്ചു വരുമ്പോൾ മല്ലിയില ഇട്ട് ചുറ്റിച്ചെടുക്കുക.
ചെറുതീയിൽ മീൻ ചാർ നല്ല കുറുകി വരുമ്പോഴേക്ക് വാങ്ങി വയ്ക്കാം.. ഇതുപോലെ മീൻ കറി തയ്യാറാക്കിയാൽ ഒരു ദിവസം കഴിഞ്ഞാൽ കൂടുതൽ സ്വാദ് ആണ്. .വളരെ രുചികരമായ മീൻ കറി തയ്യാറാകുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. video credit;BLOOM DIY & CRAFT