പരാതിയും പരിഭവങ്ങളും ഒട്ടുമില്ലാത്തവൾക്കൊപ്പം കൈപിടിച്ചിട്ട് ഇന്നേക്ക് 20വർഷം.!! തന്റെ പാതിക്ക് വിവാഹ വാർഷിക ആശംസകൾ നൽകി ഹന്നയുടെ അച്ഛൻ | saleemkodathoor wedding anniversary news latest
saleemkodathoor wedding anniversary news latest malayalam : കാഴ്ചയില്‍ അല്ല കഴിവിലാണ് യഥാർത്ഥ സൗന്ദര്യം എന്ന് തെളിയിച്ച കുട്ടിയാണ് ഹന്ന മോള്‍. സോഷ്യല്‍ മീഡിയയിൽ ഹന്ന സലീമിന്റെ പാട്ടും ഡാന്‍സും എല്ലാം തന്നെ വലിയ രീതിയിൽ വൈറലാണ്. ഹന്ന ഗായകന്‍ സലിം കൊടത്തൂരിന്റെ മകള്‍ കൂടിയാണ്. സോഷ്യൽ മിഡിയയിൽ ഇരുവർക്കും നിറയെ ആരാധകർ ആണ്. ഹന്ന മോള്‍ തന്റെ പരിമിതികളെ പിന്തള്ളി ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നു ഉര്‍ന്ന കുഞ്ഞു താരമാണ്. പ്രശസ്ത സിനിമ താരം
മമ്മുട്ടിയുടെ പക്കൽ നിന്നും ഇത്തവണ കൈരളി ടീവി ഫിനിക്സ് അവാർഡ് ഏറ്റുവാങ്ങിയത് ഹന്ന മോളാണ്. ഏവർക്കും മനസിൽ സന്തോഷം കൊണ്ട് നിറഞ്ഞ ഒരു മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയ താരമായ മമ്മുട്ടിയുടെ പക്കൽ നിന്നും സമ്മാനം നേടാൻ സാധിച്ചത് വലിയ കാര്യം തന്നെയാണ്. പുരസ്‌കാരവും ക്യാഷ് അവാർഡും നേടിയാണ് ഹന്ന മോൾ താരമായിരിക്കുന്നത്. ഈ വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമെന്റുകൾ ചെയ്തത്.

ഇപ്പോൾ ഇവരുടേതായി വൈറൽ ആകുന്നത്. സലീം കോടത്തൂർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ്. സലീമിന്റെ പ്രിയ പാതിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് താരം പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇല്ലായ്മയിലും വല്ലായ്മയിലും കൂടെ ചേർന്ന് സുഖ ദുഃഖങ്ങൾ പങ്കിട്ട് പരാതിയും പരിഭവവും ഒട്ടും ഇല്ലാത്തവൾക്കൊപ്പം കൈ പിടിച്ചിട്ട് ഇന്നേക്ക് 20 വർഷം. ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾ ഞങ്ങൾക്കായി
പ്രാർത്ഥിക്കുമല്ലോ എന്നാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാമ് പോസ്റ്റിന് കമന്റ് ബോക്സിൽ എത്തിയത്. ‘ഹാപ്പി ആനിവേഴ്സറി, ഇനി മുൻപോട്ടുള്ള ദിനങ്ങൾ ഏറെ സന്തോഷമാകാനും അനേകം ഓർമ്മകൾ സമ്മാനിക്കുന്ന ദിനങ്ങളായി മാറട്ടെ എന്ന് മറ്റൊരു ആരാധകൻ കമന്റ് ചെയ്തത് കാണാം.