തെന്നിന്ത്യയെ മേയ് വഴക്കം കൊണ്ട് ഞെട്ടിച്ച നടി.. സായി പല്ലവിയുടെ നൃത്തം കണ്ട് വാ പൊളിച്ച് ആരാധകർ.!!

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ നടിയാണ് സായി പല്ലവി. പിന്നീട് തെന്നിന്ത്യയിൽ തരംഗമായി മാറി. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചില തമിഴ് സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ്

സായി പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. അഭിനയത്രി, ഡാൻസർ, ഡോക്ടർ എന്നിങ്ങനെ സായി പല്ലവി കൈ വെക്കാത്ത മേഖലയില്ല. പഠന ആവശ്യത്തിനായി ഇടയ്ക് ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ്. പ്രേമത്തിലെ സായി പല്ലവിയുടെ ഡാൻസ് പ്രകടനം മലയാളികൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഇപ്പോൾ അതിനെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് സായി പല്ലവി എത്തിയിരിക്കുന്നത്.

ഇത്തവണ ക്ലാസ്സിക്കൽ നൃത്തമാണ് സായി പല്ലവി ചെയ്യുന്നത്. കൂടെ നൃത്തം ചെയ്യുന്നവർ സായി പല്ലവിയുടെ മെയ് വഴക്കത്തിന് മുൻപിൽ ഒന്നും അല്ല എന്ന് തെളിയിക്കുകയാണ് നടി. തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും ഫ്ലെക്സിബിൾ ആയ നടി ആരാണ് എന്ന ചോദ്യത്തിന് ഒട്ടും സംശയം ഇല്ലാതെ തന്നെ മറുപടി ലഭിക്കും. അത് സായി പല്ലവിയാണ്. നടിയുടെ ചടുല നൃത്തരംഗങ്ങൾ ഇതിന് തെളിവാണ്. നൃത്തത്തെ ദൈവത്തെ പോലെ കാണുന്ന നടിയാണ് സായി പല്ലവി.

ദിവസവും നൃത്തം അഭ്യസിക്കാനും അതിനെ ആരാധിക്കാനും സായി പല്ലവി മറക്കാറില്ല. ശരീര സൗന്ദര്യം നിലനിർത്താൻ മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും യോഗ അഭ്യസിക്കുകയും ചെയുന്ന നടിമാർക്ക് ഒരു വെല്ലുവിളി തന്നെയാണ് സായി പല്ലവി. താൻ ഒരിക്കലും ജിമ്മിൽ പോയിട്ടില്ല എന്ന് സായി പല്ലവി ഒരിക്കൽ പറഞ്ഞിരുന്നു. ഷേപ്പ് നിലനിർത്താൻ ഇഷ്ട ഭക്ഷണം ഒഴിവാക്കുകയോ ഡയറ്റ് ചെയ്യുകയോ ഒന്നും സായി പല്ലവി ചെയ്തിട്ടില്ല. ഇതിനെല്ലാം പരിഹാരം ഡാൻസ് തന്നെയാണ് എന്നാണ് നടിയുടെ പക്ഷം.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications