പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക വേണുഗോപാൽ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികയും മോഡലുമാണ് സാധിക വേണുഗോപാൽ. അഭിനയരംഗത്ത് സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരം സാമൂഹിക വിഷയങ്ങളിലും തുറന്നു പ്രതികരിക്കാറുണ്ട്.

ഏത് വേഷം ലഭിച്ചാലും ഗംഭീരമായി അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് സാധിക. സാധിക വേണുഗോപാലിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് വന്നതുകൊണ്ട് തന്നെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഒരു ദിവസം തന്നെ വ്യത്യസ്തമായ ലുക്കിലുള്ള മൂന്ന് ചിത്രങ്ങളാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ബോസ് മീഡിയയും തൗസൻഡ് ഇമേജുസുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയയാണ് സാധിക. സാധികയെ പോലെ തന്റെ സോഷ്യൽ മീഡിയ ഹന്ഡിലുകൾ പൊതുകാര്യങ്ങൾ അറിയിക്കാൻ ഇത്രയും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു താരം ഉണ്ടായിരിക്കില്ല.