സ്പടികത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഈ താരം ഇന്ന് സംവിധായകൻ.!! ഈ കുഞ്ഞുതോമ്മ ആരാണെന്ന് മനസ്സിലായോ ? Celebrity childhood malayalam

Celebrity childhood malayalam

Celebrity childhood malayalam : മലയാള സിനിമ പ്രേക്ഷകരുടെ ഓൾ ടൈം ഫേവറേറ്റ് ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. 1995-ൽ പുറത്തിറങ്ങിയ ചിത്രം, ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ, 27 വർഷങ്ങൾക്ക് ശേഷം വീണ്ടും, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റീമാസ്റ്റർ ചെയ്ത സ്ഫടികം, 4k വേർഷൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്.

27 വർഷങ്ങൾക്ക് ശേഷം സ്ഫടികം തിയേറ്ററുകളിൽ വീണ്ടും എത്തുമ്പോൾ, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻഎഫ് വർഗീസ്, സിൽക് സ്മിത, ബഹദൂർ തുടങ്ങി നിരവധി പേർ ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. കൂടാതെ, ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പലർക്കും ഇന്ന് വലിയ രൂപ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.

അത്തരത്തിലൊരു നടന്റെ ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം ചെയ്ത രൂപേഷ് പീതാംബരൻ ആണ് ഇത്. അന്ന് ഒരു ബാലതാരമായിരുന്നതു കൊണ്ടുതന്നെ, തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം ചെയ്ത കുട്ടി എന്ന നിലയിൽ രൂപേഷ് ശ്രദ്ധിക്കപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ പേരും മറ്റുമൊന്നും വലിയ തോതിൽ പ്രശസ്തി നേടിയിരുന്നില്ല.

എന്നാൽ, പിന്നെ മലയാളം സിനിമ ഇൻഡസ്ട്രിയിലെ ഒരു സംവിധായകനും നടനും ആണ് രൂപേഷ് പീതാംബരൻ. ദുൽഖർ സൽമാനെ നായകനാക്കി തീവ്രം, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരുക്കിയ യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് രൂപേഷ് പീതാംബരൻ. മാത്രമല്ല, ഒരു മെക്സിക്കൻ അപാരത, ഗാംബ്ലർ, കുഞ്ഞെൽദൊ തുടങ്ങി നിരവധി സിനിമകളിൽ രൂപേഷ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.