ചെന്നിത്തലയുടെ പവർ കണ്ടോ ? രമേശ്‌ ചെന്നിത്തലയുടെ മകന്റെ വിവാഹത്തിന് ഓടിയെത്തി സമൂഹത്തിലെ പ്രമുഖർ | Ramesh Chennithala Son Marriage

Ramesh Chennithala son wedding news malayalam : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിൻ്റെയും ഇളയമകൻ രമിത്ത് ചെന്നിത്തല വിവാഹിതനായി.നിലവിൽ പതിനഞ്ചാം കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനാണ് ചെന്നിത്തല .കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലൻസ് മന്ത്രിയായും പതിനാലാം കേരള നിയമസഭയിൽ

പ്രതിപക്ഷ നേതാവായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശി- ഷൈനി ജോൺ ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് മന്ത്രിയുടെ മകന്റെ വധു. നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു .ഇന്ത്യൻ റവന്യു സർവീസിലെ ഉദ്യോഗസ്ഥനായ രമിത്ത് ചെന്നിത്തല

നിലവിൽ ഇൻകം ടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണറായി സേവനം അനുഷ്ഠിച്ചുവരുന്നു.കഴിഞ്ഞ ഡിസംബറിലാണ് രമിത്തിൻ്റെയും ജൂനിറ്റയുടെയും വിവാഹനിശ്ചയം ഉണ്ടായത് . ഇരുവരും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ഒന്നിച്ചു പഠിച്ചിരുന്നു. പഠനകാലത്തെ സൗഹൃദം പ്രണയത്തിലേക്കും തുടർന്നു വിവാഹത്തിലേക്കും വഴിമാറുക ആയിരുന്നു . കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു

വിവാഹ നിശ്ചയം നടന്നത്.ഡോ. രോഹിത്ത് ചെന്നിത്തല ആണ് രമിത്തിൻ്റെ സഹോദരൻ. ശ്രീജയാണ് രോഹിത്തിൻ്റെ ഭാര്യ.എന്നാൽ ഇതിൽ നിന്നും വിപരീതമായി വളരെ വിപുലമായി ആണ് ഇവരുടെ വിവാഹം നടത്തിയത്. നിരവധി ആളുകളും, ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രിമാരും, ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. പിണറായി വിജയന്റെ കാലു തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന നവദമ്പതികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.