അമ്മയുടെ പിറന്നാളും മകന്റെ പുതിയ വിശേഷവും.!! ജീവിതത്തിലെ ഇരട്ടി മധുരം പങ്കുവെച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം രാജേഷ് ഹെബ്ബാർ | Rajesh Hebbar Son Akash Hebbar bought New Car

Rajesh Hebbar Son Akash Hebbar bought New Car: സിനിമ- സീരിയൽ രംഗത്ത് ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രതിനായക വേഷത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ ഇദ്ദേഹം ഇന്നും അഭിനയരംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്. സ്വന്തമായി ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി നിർമ്മിച്ച് പുറത്തിറക്കിയതോടെയാണ് അഭിനയരംഗത്തേക്കുള്ള

വാതിൽ ഇദ്ദേഹത്തിന് മുന്നിൽ തുറന്നു കിട്ടിയത്. 2002ൽ പുറത്തിറങ്ങിയ ചിത്രകൂടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ രാജേഷ് ഇതിനോടകം മലയാള സിനിമയിലെ പല പ്രമുഖ താരങ്ങൾക്കും ഒപ്പം വേദി പങ്കിടുകയുണ്ടായി. സത്യൻ അന്തിക്കാടിന്റെ പുറത്തിറങ്ങിയ 2004ലെ മനസ്സിനക്കരെ എന്ന ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട വേഷത്തിലൂടെ മിനിസ്ക്രീനിൽ താരം സജീവ സാന്നിധ്യം ആവുകയായിരുന്നു പിന്നീട് ആമേൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി 50ലധികം ചിത്രങ്ങളിൽ

വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ച ഇദ്ദേഹം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. പലപ്പോഴും താനൊരു അഭിമാനിതനായ പിതാവായതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു എന്ന് രാജേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമേ പത്രപ്രവർത്തകൻ, ചെറുകഥാകൃത്ത്, നിർമ്മാതാവ്, കവി തുടങ്ങിയ മേഖലയിൽ ഒക്കെ കയ്യൊപ്പ് ചാർത്തിയ ഇദ്ദേഹം തൻറെ മകൻറെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളിൽ

ഒന്നാണ് തൻറെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മകൻ ആകാശ് ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയതിന്റെ അങ്ങേയറ്റം സന്തോഷം നിറഞ്ഞ കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. എക്സ് യു വി 300 എന്ന വാഹനമാണ് ആകാശ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഏറ്റുവാങ്ങാനായി രാജേഷ് ആണ് ഷോറൂമിലേക്ക് എത്തിയത് തുടർന്ന് കേക്ക് മുറിക്കുന്നതിന്റെയും വാഹനം പ്രദർശിപ്പിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ ഉൾപ്പെടുത്തി താരം വീഡിയോയിലൂടെ ഇത് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തി എത്തിയത്. അതിനു പിന്നാലെ തന്റെ മകൻ വാഹനത്തിന് അരികിൽ നിൽക്കുന്ന പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്.