കടിഞ്ഞൂൽ കണ്മണി വന്ന ശേഷം വീണ്ടും പുതിയ വിശേഷം.!! സന്തോഷം പങ്കുവെച്ച് ചിന്നുവും രാജേഷും | Rajesh Chinnu share new happiness

ടിക് ടോക് വീഡിയോസിലൂടെ സോഷ്യൽ മീഡിയ യൂസേഴ്‌സിന് പ്രിയങ്കരർ ആയി മാറിയ തരങ്ങളാണ് ചിന്നുവും രാജേഷും. മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എടുത്തുചാടിയ ഇരുവരും റിയൽ ലൈഫിലും ഭാര്യ ഭർത്താക്കന്മാരാണ്. ഉടൻ പണം, ബോയിങ് ബോയിങ് തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലും

പ്രതിഭ തെളിയിച്ച ഇരുവരും കണ്ണൻ ദേവൻ പരസ്യ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ഇരുവർക്കും യൂട്യൂബിന്റെ വകയായിരുന്നു സമ്മാനം. അങ്ങനെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വൺ മില്യൺ സബ്സ്ക്രൈബ് എത്തിയതോടെ ഗോൾഡൻ ബട്ടൺ

സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. ഇരുവരും ഹാപ്പി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി ആരാധകരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ഗോൾഡൻ ബട്ടൺ കൊറിയർ സർവീസിൽ നിന്ന് വാങ്ങുന്നതും രാജേഷ് ഒരു റീലായി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തിരുന്നു. മികച്ച പ്രതികരണം ആയിരുന്നു അന്നും ആരാധകർ നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കപ്പിൾ

കൂടിയാണ് രാജേഷ് ചിന്നു ദമ്പതികൾ. കഴിഞ്ഞ ഇടയ്ക്കായിരുന്നു ഇരുവർക്കും ഒരു മകൻ ജനിച്ചത്. ദൃയഷ് എന്നാണ് മകന് ഇരുവരും പേര് നൽകിയിട്ടുള്ളത്. മകന്റെ ജനന സമയത്ത് ഇറ്റ്‌സ് എ ബോയ് എന്ന ക്യാപ്ഷനോടെയായിരുന്നു രാജേഷ് സന്തോഷ വാര്‍ത്ത ആരാധകർക്കായി പങ്കിട്ടത്. നോര്‍മ്മല്‍ ഡെലിവറിയായിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും രാജേഷ് തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.