വൈറൽ കപ്പിൾസ് ഇനി രണ്ടല്ല മൂന്നാണ്.!! സന്തോഷ വാർത്ത പങ്കുവെച്ച് താര ദമ്പതികളായ ചിന്നുവും രാജേഷും; ആശംസകളുമായി ആരാധകർ | Rajesh & Chinnu pregnancy announcement

Rajesh & Chinnu pregnancy announcement: സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറാറുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ചിന്നുവും രാജേഷും. ടിക് ടോക്കിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും റീൽ വീഡിയോകളിലൂടെയുമാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരായത്. ശേഷം എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

2016 ലായിരുന്നു ചിന്നുവിന്റെയും രാജേഷിന്റെയും വിവാഹം.ചിന്നുവിന് 20 രാജേഷിന് 21 ആണ് അന്ന് വയസ്സ്. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ വലിയ ഒരു സന്തോഷമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചിന്നു ഗർഭിണിയാണ്. അപ്പോഴാണ് പ്രെഗ്നൻസി റിവീൽ എന്ന രീതിയിൽ ഒരു ഫോട്ടോ ഷൂട്ട് ആരാധകർക്കായി ഇവർ സംഘടിപ്പിക്കുന്നത്. ഇതിനിടയിൽ നിരവധി തവണ ചിന്നു ഗർഭിണിയാണ് എന്ന രീതിയിൽ ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ ഇപ്പോൾ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. ”Now we are three , waiting for our little one ”എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള വസ്ത്രങ്ങളാണ് അതി സുന്ദരിയായി ഒരുങ്ങി ചിന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ചിന്നു രാജേഷിന് ഒരു സർപ്രൈസ് എന്ന പോലെയാണ് തങ്ങൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നു എന്ന വാർത്ത അറിയിച്ചത്. ഫോട്ടോഷൂട്ടിന് ഇടയ്ക്ക് ആണ് ചിന്നു ഈ വിവരം രാജേഷിനെ

അറിയിക്കുന്നത്. ഈ വിവരം അറിയുമ്പോൾ സന്തോഷംകൊണ്ട് രാജേഷ് ചിരിക്കുകയും, കണ്ണിൽനിന്ന് കണ്ണുനീർ പൊഴിയുകയും ചെയ്യുന്നു. ചിന്നുവിനെ ചേർത്ത് കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബനം നൽകുന്നു. ഇരുവരും എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു എന്നും ഈ വീഡിയോ കാണുമ്പോൾ ആരാധകർക്ക് മനസ്സിലാകും. Surprise pregnancy revealing എന്നാ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.നിരവധി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.