റെയ്നും നിലയ്ക്കും സ്നേഹിക്കാൻ കുഞ്ഞനിയനെത്തി.!! പേർളിമാണി കുടുംബത്തിൽ ആ കുഞ്ഞാതിഥി എത്തി | Rachel Maaney Blessed with a Baby boy

Rachel Maaney Blessed with a Baby boy : മലയാളികളുടെ പ്രിയങ്കരിയാണ് പേർളി മാണി. അവതാരിക എന്ന നിലയിലും അഭിനയത്രി എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ്സ് എന്ന പരിപാടിയിലൂടെയാണ് കുറച്ച് കൂടി മലയാളികൾക്ക് പേർളി മാണിയെ അടുത്തറിയാൻ സാധിച്ചത്. ഇപ്പോളും താരം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്നത് കാണാറുണ്ട്. കൂടാതെ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഓരോ

ദിവസത്തെ മനോഹരമായ കാഴ്ച്ചയും വീട്ടിലെ വിശേഷങ്ങളും ആരാധകാരുമായി പങ്കുവെക്കാൻ പേർളി മാണി മറക്കാറില്ല. ചേച്ചി അവതാരികയായി തിളങ്ങിയപ്പോൾ പേർളി മാണിയുടെ അനുജത്തിയായ റേച്ചൽ ഡിസൈൻ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരാളാണ്. ഇപ്പോൾ ഇതാ റേച്ചൽ അമ്മയായതിന്റെ സന്തോഷം ആരാധകാരുമായി പങ്കുവെച്ചിരിക്കുകയാണ്. ആൺ കുഞ്ഞിനാണ് തനിക്ക് ജനിച്ചതെന്ന് റേച്ചൽ പറഞ്ഞു. കയ് റൂബിൻ ബിജി എന്നാണ് മകന് പേര് നൽകിരിക്കുന്നത്.

വീട്ടിലേക്ക് പുതിയയൊരു അംഗം കൂടി വരാൻ പോകുന്നതിന്റെ സന്തോഷം താരം നേരത്തെ തന്നെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. പേർളിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. റേച്ചൽ മാണി എന്ന പേർളിയുടെ സഹോദരി അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനറാണ്. ഫാഷൻ ലോകത്ത് തിരക്കുള്ള റേച്ചൽ മാണിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ഇരുവരും ഒന്നിച്ചുള്ള കുടുബ ചിത്രങ്ങൾ ആരാധകരുമായി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടെ റേച്ചൽ മാണിയുടെ മുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പിന്നാലെ റേച്ചൽ മാണിയുടെ വിശേഷങ്ങൾ തപ്പി ആരാധകർ ഇറങ്ങിയിരുന്നു. റൂബിൻ ബിജി തോമസാണ് റേച്ചലിന്റെ ഭർത്താവ്. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് റൂബിൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇടയ്ക്ക് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുമ്പോൾ ആരാധകർ ഇരുകൈകൾ നീട്ടിയാണ് ഇരുവരെയും സ്വീകരിക്കുന്നത്.