ഉറങ്ങാൻ സമ്മതിക്കാതെ ശ്രീജിത്ത് വിജയ് 😍😍 റെബേക്കയെ സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ഭാര്യയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി 😂😂

താരങ്ങളും താരവിവാഹങ്ങളും എന്നും പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന കാര്യങ്ങളാണ്. ഇന്നലെയായിരുന്നു സംവിധായകൻ ശ്രീജിത്ത് വിജയനും ടെലിവിഷൻ താരം റെബേക്ക സന്തോഷും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. വിവാഹചടങ്ങിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഒരു സ്വകാര്യ ഹോട്ടലിൽ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചതെങ്കിലും ഒട്ടേറെ സിനിമാ സീരിയൽ പ്രവർത്തകർ നവ ദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. വിവാഹത്തിന് പിറ്റേന്ന് ശ്രീജിത്ത് പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹപ്പിറ്റേന്ന് അതിരാവിലെ ഉറക്കമുണരാൻ മടിക്കുന്ന റെബേക്കയും നർമത്തിന്റെ മേമ്പൊടിയോടെ വാചാലനാകുന്ന ശ്രീജിത്തിന്റെ ശബ്ദവുമാണ് വീഡിയോയിൽ.

വിവാഹസങ്കല്പം വേർഷൻ 2 എന്ന പേരിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ കെട്ടു വിട്ടിറങ്ങാതെ റെബേക്ക ഉറങ്ങുകയാണ്. “എട്ടുമണിയായി എഴുന്നേൽക്ക്, ഈ കല്യാണപ്പെണ്ണ് എന്ന് പറഞ്ഞാൽ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയുമായി സെറ്റും മുണ്ടുമുടുത്ത് ഭർത്താവിന്റെയടുത്തേക്ക് വരണം, അതാണ് കേരള സങ്കല്പം” ഇങ്ങനെയാണ് ഉണരാൻ മടിക്കുന്ന റെബേക്കയോടുള്ള ശ്രീജിത്തിന്റെ സ്നേഹത്തോടെയുള്ള ഉപദേശം. ശ്രീജിത്തിന്റെ പോസ്റ്റിനു താഴെ ഇരുവരുടെയും

സുഹൃത്തുക്കൾ രസകരമായ കമ്മന്റുകളുമായ് എത്തിയിട്ടുണ്ട്. പാവം എന്ന കമ്മന്റാണ് അലീന പടിക്കൽ പാസാക്കിയത്. പണി കിട്ടി ചേച്ചി എന്നാണ് റെബേക്കയുടെ മറുപടി. കുറച്ചുകൂടി കഴിഞ്ഞിട്ട് വിളിച്ചാൽ മതി, ഞങ്ങളുടെ ചേച്ചി ഒന്നുറങ്ങട്ടെ എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സംവിധായകനായിരുന്നു ശ്രീജിത്ത് വിജയൻ. കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം നായികാവേഷത്തിലെത്തിയത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications