വീട്ടമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്.!! പുട്ട് ഉണ്ടാക്കാൻ ഇനി പുട്ടുപൊടി വേണ്ടേ വേണ്ട ഇത് മാത്രം മതി | Puttu Recipe using leftover rice malayalam

Puttu Recipe using leftover rice malayalam :നമ്മുടെ വീടുകളിൽ പലപ്പോഴും വീട്ടമ്മമാർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണല്ലോ അത്താഴത്തിനുണ്ടാക്കിയ ചോറ് ബാക്കിയാവൽ. പലരും അത് അടുത്ത ദിവസം വേസ്റ്റിൽ കളയുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ബാക്കിയാവുന്ന ചോറ് വളരെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് പ്രാതൽ ഭക്ഷണമായി എങ്ങനെ പുട്ട്

ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ബാക്കി വന്ന ചോറിലെ വെള്ളം ഊറ്റിയെടുത്ത ശേഷം അതിലേക്ക് ഒരു ഗ്ലാസ് അരിപ്പൊടി ചേർക്കുക. ശേഷം അല്പം ജീരകവും ചെറുതായി അരിഞ്ഞ രണ്ടോ മൂന്നോ ചെറിയുള്ളിയും പാകത്തിന് ഉപ്പും ചേർത്ത ശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റിക്കൊണ്ട് നന്നായി അരച്ചെടുക്കുക. ഇത്തരത്തിൽ മിക്സ് ചെയ്യുമ്പോൾ

മിക്സിയുടെ ജാർ നനഞ്ഞതാവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നനഞ്ഞ ജാർ ആണെങ്കിൽ ഒരു പക്ഷേ ഇവ അവയിൽ ഒട്ടിപിടിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ മിക്സ് ചെയ്തെടുത്താൽ വളരെ സോഫ്റ്റായുള്ള പൊടി നമുക്ക് ലഭിക്കുന്നതാണ്. ശേഷം സാധാരണ രീതിയിൽ പുട്ട് ഉണ്ടാക്കുന്നതു പോലെ പുട്ട് കുറ്റിയിലേക്ക് ഇവ നിറച്ച് വേവിക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന

പുട്ടിന് യാതൊരു വിധത്തിലുള്ള രുചി വ്യത്യാസവുമില്ല എന്ന് മാത്രമല്ല ബാക്കിയാവുന്ന ചോർ വേസ്റ്റ് ആവാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക. video credit : Malappuram Thatha Vlogs by Ayishu