“എയ്ഞ്ചലിനെപ്പോലെ വ്യത്യസ്തമായ ലുക്കിൽ അനിഖ”.. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം.!!

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ മമ്മൂട്ടി,മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ മകള്‍ വേഷങ്ങളില്‍ തിളങ്ങിയ അനിഖ തമിഴ്‌നാട്ടില്‍ തിളങ്ങിയത് അജിത്തിന്റെ മകള്‍ വേഷത്തോടെയാണ്.

താരത്തിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഏതുതരം വേഷത്തിലുള്ള ചിത്രങ്ങളും അനിഖക്ക് ചേരുമെന്നാണ് ആരാധകർ പറയുന്നത്. രാകേഷ് മണ്ണാർക്കാട് ആണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിൽ.

ബാലതാരമായി എത്തിയ അനിഖ ബാലതാരത്തിൽ നിന്ന് മുതിർന്ന വേഷങ്ങളിലേക്ക് അനിഖയേയും ഉടൻ കാണാൻ സാധിക്കുമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിൽ മമ്ത മോഹൻദാസിൻറെ മകളായി സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ.

തമിഴിൽ യെന്നൈ അറിന്താൽ വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.