വർഷങ്ങളോളം കാത്തിരുന്ന് കിട്ടിയ കണ്മണിയെ ഒന്ന് കാണാൻ ആകാതെ ഡോ.പ്രിയ യാത്രയായി.!! ‘അമ്മ പോയത് അറിയാതെ കുഞ്ഞ് | pregnant serial actress Dr. Priya passed away

മലയാള സിനിമ, സീരിയൽ രംഗത്ത് കഴിഞ്ഞ കുറച്ചു നാളായി പ്രതീക്ഷിക്കാത്ത വിയോഗങ്ങളാണ് സംഭവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില താരങ്ങളുടെ പ്രത്യേകിച്ച് പ്രായം നന്നേ കുറവുള്ള താരങ്ങളുടെ വിയോഗമാണ് ഉണ്ടാകുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സീരിയൽ താരം ഡോക്ടർ പ്രിയ അന്തരിച്ച വാർത്തയാണ്

ആളുകളെ അമ്പരപ്പിക്കുന്നത്. ടെലിവിഷൻ മേഖലയിലെ അപ്രതീക്ഷിതമായ വിയോഗങ്ങൾക്ക് പിന്നാലെയാണ് ഡോക്ടർ പ്രിയയുടെയും മ ര ണം ഹൃദയസ്തംഭനം മൂലമാണ്. താരം വിട പറഞ്ഞ വിവരം നടൻ കിഷോർ സത്യാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആളുകളെ അറിയിക്കുകയും ചെയ്തു എട്ടുമാസം ഗർഭിണിയായിരുന്നു പ്രിയ എന്നും കിഷോർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിന്റെ രത്ന ചുരുക്കം

ഇങ്ങനെ…മലയാള ടെലിവിഷൻ മേഖലയിൽ നോമ്പരപ്പെടുത്തുന്ന മറ്റൊരു അപ്രത്യക്ഷത വിയോഗം കൂടി നടന്നിരിക്കുകയാണ്. ഹൃദയസ്തംഭനം മൂലം എട്ടുമാസം ഗർഭിണിയായിരുന്ന ഡോക്ടർ പ്രിയ ഇന്നലെ മരിച്ചു. കുഞ്ഞ് ഐസിയുവിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോൾ അവിടെവച്ച് പെട്ടെന്ന് കാർഡിയാക്കറസ്റ്റ് ഉണ്ടാവുകയായിരുന്നു. ഏക മകളുടെ

വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ വിതുമ്പി പൊട്ടുകയാണ് അമ്മ 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം എന്നും കൂട്ടായി നിന്ന ഭർത്താവിൻറെ വേദന അതിലേറെ വലുതാണ്. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കണ്ട കാഴ്ച മനസ്സിനെ ആകെ മരവിപ്പിക്കുന്നതായിരുന്നു. എന്തുപറഞ്ഞ് അവരെ ആശ്വസിപ്പിക്കുമെന്നോ ദൈവം എന്തിന് അവരോട് ഇങ്ങനെ ഒരു ക്രൂരത കാട്ടിയെന്നും ഇതുവരെ അറിയില്ല.