ജീവിതം തന്നവൾക്ക് സർപ്രൈസ് ഒരുക്കി പ്രണവ്; ഇതൊക്കെയല്ലേ ആത്മാർത്ഥ പ്രണയം.!! കെട്ടിപിടിച്ച് ഉമ്മ നൽകി ഷഹാന | pranav shahana love moment viral news malayalam

pranav shahana love moment viral news malayalam: നവമാധ്യമങ്ങളിലൂടെ മലയാളികൾ ആഘോഷിച്ച പ്രണയമാണ് പ്രണവിന്റെയും ഷഹാനയുടെയും. ജീവിതം വീൽചെയറിലായ പ്രണവിനടുത്തേക്ക് സ്നേഹത്തിന്റെ മരുന്നുമായാണ് ഷഹാന എത്തുന്നത്. പങ്കാളിയുടെ കുറ്റങ്ങൾ എണ്ണി തിട്ടപ്പെടുന്ന കാലത്ത് ഷഹാന നിസ്വാർത്ഥ സ്നേഹത്തിന്റെ ഉദാഹരണമായി മാറി.ഇപ്പോൾ ഇതാ ജീവിതത്തിന് പ്രത്യാശയുടെ കിരണങ്ങൾ നൽകിയ പ്രിയപ്പെട്ടവളുടെ ചിത്രം നെഞ്ചിൽ

ടാറ്റൂ ചെയ്ത് ചേർത്തിരിക്കുകയാണ് പ്രണവ്. “ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ഇന്ന് എന്റെ ജീവിതം മനോഹരമായിട്ടുണ്ടെൽ, അതിനു കാരണം ജീവിതത്തിലേക്ക് കയറിവന്ന ഷഹാനയാണ്” എന്ന് സ്നേഹത്തോടെ കുറിച്ചാണ് പ്രണവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രണയം തെരഞ്ഞെടുക്കലാകുന്ന കാലത്ത് മലയാളികളിൽ ജിജ്ഞാസ നിറച്ച ദമ്പതികളാണ് ഇരുവരും. വ്യത്യസ്‌ത മ തവിഭാഗത്തിൽപെട്ടവരായിരുന്നിട്ട് പോലും

ഒന്നിച്ചുജീവിക്കാൻ അവർക്ക് അതൊന്നും പ്രതിബന്ധമായില്ല. പച്ച കുത്തിയതിലൂടെ തൻ്റെ ജീവിതത്തിലേക്ക് ഒരു അത്ഭുതമെന്നോണം എത്തിയ ഷഹാന തന്റെ ഇടനെഞ്ചിലാണ് എന്ന് പറയാതെ പറയുകയാണ് പ്രണവ്. പ്രണയിക്കുന്നവർക്ക് എന്നും മാതൃകയാക്കാവുന്ന ദമ്പതികളായി മാറുകയാണ് ഷഹാനയും പ്രണവും. സ്നേഹത്താൽ അല്ല പ്രണയത്താൽ ഒരുമിച്ചവരെ വേർപിരിക്കുക എളുപ്പമല്ല. പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഷഹാനയുടെ മാത്രം ആഗ്രഹമായിരുന്നു. മറ്റെല്ലാവരും എതിര് നിന്നപ്പോഴും അവൾ അതിൽ ഉറച്ചു നിന്നു. ജീവിതം പൂർണമായും

വീൽചെയറിൽ ഒതുങ്ങിപ്പോയ പ്രണവിന്റെ ജീവിതത്തിന്റെ ഭാഗമായി ഷഹാന എത്തുന്നത് അങ്ങനെയാണ്. പരിശുദ്ധമായ സ്‌നേഹമെന്ന് സോഷ്യൽ മീഡിയ വാഴ്ത്തിയ സ്നേഹം എല്ലാകാലത്തും ആളുകൾ ആശംസകളോടെയാണ് ഏറ്റെടുത്തുന്നത്. കിടപ്പിലായ പ്രണവിനെ ശുശ്രൂഷിക്കുന്ന ഷഹാനയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മുന്നേ വൈറൽ ആയിരുന്നു. ഇപ്പോൾ പച്ചകുത്തിയ വീഡിയിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പലരും ഇരുവരുടെയും പ്രണയത്തെ അഭിനന്ദിച്ചും ആശംസകൾ നേർന്നും എത്തിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രണവ് വീഡിയോ പങ്ക് വെച്ചത്.