ഇനി പ്രണവ് ഇല്ല.!! ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി.!! പ്രണവിനെ മ ര ണം കവർന്നെടുത്തു.!! താങ്ങാനാവാതെ ഷഹാന | Pranav paased away news malayalam viral
Pranav paased away news malayalamസോഷ്യൽമീഡിയയിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്ത രിച്ചു. വെള്ളിയാഴ്ച രാവിലെ ര ക് തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്ന പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഈ ദമ്പതികൾ സോഷ്യൽ
മീഡിയയിൽ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് 4 നാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ തന്റെ ജീവിത സഖിയാക്കിയത്. സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഏറെ ആരാധകർ ഉള്ള ദമ്പതികൾ

കൂടിയായിരുന്നു ഇരുവരും. ഈ അടുത്ത് പ്രണവ് ഷഹാനക്ക് നൽകിയ സർപ്രൈസ് ഏറെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് ഒട്ടേറെ ആളുകൾക്ക് ഒരു പ്രചോദനമായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച ആ അപകടം
സംഭവിച്ചത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മതിലില്‍ ഇടിച്ച് മാരകമായ പരിക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നുപോയി. മണപ്പറമ്പില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ് .