ഇതെന്താണ്.!! മഴയത്ത് സ്ലാക്ക്ലൈനിങ് നടത്തി പ്രണവ് മോഹന്‍ലാല്‍; അവസാനം നടന്നത് കണ്ടോ ? Pranav mohanlal slacklining video viral news malayalam

Pranav mohanlal slacklining video viral news malayalam : പ്രിയതാരം പ്രണവ് മോഹൻലാലിന്റെ സാഹസികവീഡിയോകൾക്ക് എന്നും ആരാധകർ ഏറെയാണ്. യാത്രകൾ ഇഷ്ടപ്പെടുന്നവരും സാഹസികത ഇഷ്ടപ്പെടുന്നവരുമാണ് അതിലേറയും. അത്തരത്തിൽ ഒരു സാഹസികവീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചിരിക്കുന്നത്. മഴയത്ത് സ്ലാക്ക്ലൈനിങ് ചെയ്യുന്ന പ്രണവ് മോഹലാലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ

മീഡിയയിൽ തരംഗമാകുന്നത്. രണ്ടറ്റത്തായി വലിച്ചുകെട്ടിയ കയറില്‍ മഴയത്ത് സ്ലാക്ക്ലൈനിങ് ചെയ്യുന്ന താരത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. സാധാരണ എല്ലാവരും മുന്നോട്ട് സ്ലാക്ക്ലൈനിങ് ചെയ്യുമ്പോള്‍ പിന്നോട്ട് നടന്നാണ് താരം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. കുറച്ച് കാലങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ തന്റെ സാഹസികയാത്രകളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രണവ് പങ്കുവെക്കാറുണ്ട്.

കൊടുങ്കാട്ടിലും കൊടുമുടികളിലും കറങ്ങിനടക്കുന്ന പ്രണവ് വർഷങ്ങളായി സാഹസികയാത്ര ചെയ്തിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിട്ട് കുറച്ചു കാലങ്ങളാകുന്നതേയുള്ളൂ. ‘ഒന്നാമൻ’ എന്ന മോഹൻലാലിന്റ തന്നെ ചിത്രത്തിൽ നായകന്റെ കുട്ടിക്കാലം കാണിക്കുന്ന ബലതാരമായിട്ടായിരുന്നു ആദ്യ അരങ്ങേറ്റം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായി വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്. 2022 ലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ ചിത്രം തിയേറ്ററുകളിൽ ഗംഭീരവിജയം നേടുന്നതിനൊപ്പം നിരൂപകപ്രശംസയും നേടിയിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിന്റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഫുൾ ടൈം സിനിമയുമായി മുന്നോട്ടുപോകുന്ന ആളല്ല പ്രണവ്. പലരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് പ്രണവിന്റെ യാത്രകൾ. ഒരു അഭിമുഖത്തിന് പോലും ഇരുന്നുകൊടുക്കാത്ത പ്രകൃതമാണ് പ്രണവ് മോഹൻലാലിന്റേത്. അച്ഛനും മകനും പല കാര്യങ്ങളിലും വേറിട്ട അഭിരുചികൾ ഉള്ളവരാണെന്ന് പ്രേക്ഷകർ എടുത്തുപറയാറുണ്ട്.

A post shared by Pranav Mohanlal (@pranavmohanlal)