തായ്‌ലാൻഡിലെ ഗുഹയിലെ മലയിടുക്കുകളിൽ കയറിയിറങ്ങുന്ന പ്രണവ് മോഹൻലാൽ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ]

പ്രണവ് മോഹൻലാൽ അത്ര പെട്ടെന്ന് ആർക്കും പിടി തരുന്ന ആളല്ല എന്ന് എല്ലാ വർക്കും അറിയാവുന്ന കാര്യമാണ്. പ്രണവിന്റെ കഥകളും യാത്രാ വിശേഷങ്ങളും കേൾക്കാൻ എല്ലാവർക്കും ഇഷ്ടവുമാണ്. മലയാളികളുടെ സ്വന്തം താരപുത്രനായ പ്രണവിനെ വളരെ പെട്ടെന്നാണ് മലയാളികൾ ഹൃദയത്തിൽ ഏറ്റിയത്. അച്ഛന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ സിനിമയിലേക്ക് കാലെടുത്തുവെച്ച്‌ കുറച്ചു സിനിമകൾ കൊണ്ടുതന്നെ തിളങ്ങി നിൽക്കുന്ന യുവതാരമാണ് പ്രണവ് മോഹൻലാൽ.

താര പുത്രൻ്റെ ജാഡകളൊന്നുമില്ലാതെ വളരെ ലളിതവും പച്ചയായും ജീവിക്കുന്ന യാത്രകളുടെയും വായനയുടെയും ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് പ്രണവ് എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. പ്രണവ്, കല്യാണി, ദർശന എന്നിവർ ഒന്നിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ കൂടി ഹിറ്റ് ആയതോടെ പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തീരെ സജീവമല്ലാത്ത താരമാണ് പ്രണവ് മോഹൻലാൽ.

പ്രണവിന്റെ ചിത്രങ്ങൾ വളരെ വിരളമായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് പ്രണവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. യാത്രകളെയും സാഹസികതയെയും പ്രണയിക്കുന്ന പ്രണവിന്റെ ഒരു സാഹസികത നിറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തായ്‌ലാൻഡിലെ ഗുഹയിലെ മലയിടുക്കുകളിൽ സാഹസികമായി കയറുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണുന്നത്. താരത്തിന്റെ റോക്ക് ക്ലൈമ്പിങ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 2017 ൽ തായ്‌ലാന്റിൽ നടത്തിയ യാത്രയിലെ വീഡിയോ ആണ് പ്രണവ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. മല്ലു സൂപ്പർമാൻ, മല്ലു സ്‌പൈഡർമാൻ, മല്ലു റാംബോ, മലയാളത്തിന്റെ ടോം ക്രൂസ്, ഇതൊക്കെയാണ് ലൈഫ്.. എന്നിങ്ങനെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications