ഫുൾ കറക്കമാണല്ലോ ? പൂർണിമ ഇന്ദ്രജിത് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു | Poornima indrajith share their Delhi days

Poornima indrajith share their Delhi days : മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡലിന്റെ രംഗത്തുനിന്ന് ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഇതിനോടകം നിരവധി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. 1986 ൽ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ച താരം പിന്നീട് നടിയായും സഹനടിയായും ചിത്രങ്ങളിൽ സജീവമായി. വർണ്ണക്കാഴ്ചകൾ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ, മേഘമൽഹാർ,

ഡബിൾ ബാരൽ എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ചലച്ചിത്രരംഗത്തിന് പുറമേ ടെലിവിഷൻ പരമ്പരകളിലും പൂർണിമ സജീവമാണ്. 2002 ൽ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ പൂർണിമ വിവാഹം കഴിച്ചു. കഥ ഇതുവരെ, കുട്ടികളോടാണോ കളി, മേഡ് ഫോർ ഈച്ച് അദർ എന്നീ പരിപാടികളുടെ അവതാരികയായും പൂർണിമ തിളങ്ങുകയുണ്ടായി.സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. വിവാഹശേഷം അഭിനയത്തിൽ

നിന്നും വിട്ടുനിൽക്കുകയായിരുന്നു എങ്കിലും ഇക്കാലയളവിൽ അവതാരികയായി താരം പൊതുവേദികളിൽ സജീവമായിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ റീ എൻട്രി നടത്തിയിരിക്കുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മ വേഷത്തിൽ ശക്തമായ ഒരു കഥാപാത്രവും താരം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പൂർണിമയും ഭർത്താവ് ഇന്ദ്രജിത്തും ഡൽഹിയിലാണ്.പൂർണിമ തന്നെയാണ്

ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വിജനമായ തെരുവിൽ നിന്ന് ചിത്രങ്ങൾ എടുക്കുകയും ഡൽഹിയുടെ രുചികൾ ആസ്വദിക്കുകയും ചെയ്യുന്ന താരങ്ങളെ പോസ്റ്റിൽ കാണാൻ കഴിയും. ഇത് എപ്പോൾ പോയി എന്നും എന്താണ് വിശേഷം എന്നതും അടക്കമുള്ള നിരവധി ചോദ്യങ്ങൾ പൂർണ്ണമയുടെ പോസ്റ്റിനു താഴെ ആരാധകർ ഉന്നയിക്കുന്നുണ്ട്. പൂർണിമയെ പോലെ തന്നെ മക്കളായ നക്ഷത്രയും പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.