വെറും 5 മിനുട്ടിൽ എത്ര കറ പിടിച്ച പത്രങ്ങളും ക്ലീൻചെയ്യാൻ ഇതൊരെണ്ണം മതി.!! വീട്ടിലെ പാത്രങ്ങൾ ഒക്കെ വെട്ടി തിളങ്ങും | Plate cleaning tips

Plate cleaning tips :പലപ്പോഴും പാത്രത്തിൽ ഉള്ള കറകൾ കളയാനായിട്ട് വളരെ ആയസപ്പെട്ടു കൊണ്ട് ഉരച്ചു തേച്ചു കഴുകി എടുക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ വെറും അഞ്ചേ അഞ്ചു മിനിറ്റ് കൊണ്ട് പാത്രങ്ങൾ ഒക്കെ ഒരു ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാനായിട്ട് സാധിക്കും. പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന ടൂത്ത്‌ പേസ്റ്റ് ഉപയോഗിച്ച് നമുക്ക് വീടും വൃത്തിയാക്കി

എടുക്കാനായിട്ട് സാധിക്കും. ഇപ്പോൾ പലപ്പോഴും വീട്ടിൽ ഉള്ള കറകൾ കളയണം എന്ന് തോന്നുമ്പോൾ ആദ്യം കൈകൾ ചെല്ലുന്നത് ടൂത്പേസ്റ്റിലേക്ക് ആണ്. നമ്മൾ ചായയും കാപ്പിയും ഒക്കെ കുടിക്കുന്ന കപ്പിൽ ഒക്കെ ധാരാളമായി കറ പിടിക്കാറുണ്ട്. ഇത് കളയാനായിട്ട് കപ്പിൽ കറ ഉള്ള ഭാഗത്ത് നല്ലത് പോലെ പേസ്റ്റ് തേച്ചു പിടിപ്പിക്കുക. അതിന് ശേഷം ഒരു ബ്രഷ് ഇട്ട് തേച്ചാൽ ഈ കറ

വളരെ എളുപ്പം ഇളകി പോകും. വലിയ ആയാസമില്ലാതെ തന്നെ ഇത് വൃത്തിയാക്കി എടുക്കാൻ സാധിക്കും. പലപ്പോഴും ചായ ഇടാനായിട്ട് ഉപയോഗിക്കുന്ന പാത്രം കറുത്തിട്ട് ഉണ്ടാവും. ഇത് കളയാനും പേസ്റ്റ് ഉപയോഗിച്ച് കഴുകി എടുക്കാം. നമ്മുടെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ എടുക്കുന്ന ഒന്നാണ് ഫൈബർ ഉപയോഗിച്ചുള്ള പാത്രങ്ങൾ. പക്ഷെ കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ ഇവയിൽ കറകൾ പ്രത്യക്ഷപ്പെടും. ഇതിലും പേസ്റ്റ് തേച്ചു ഉരച്ചെടുത്താൽ മാത്രം മതി പുതു പുത്തൻ പോലെ തിളങ്ങാനായിട്ട്.

ചായ അരിയ്ക്കുന്ന അരിപ്പയിലും ചുമരിലെ അഴുക്കുകളും സ്റ്റീൽ ടാപ്പും സ്വിച്ച് ബോർഡും ഒക്കെ കഴുകാനായിട്ട് ഇനി പ്രതേകിച്ചു ഒരു ലോഷൻ വാങ്ങേണ്ട ആവശ്യം ഇല്ല. ഇങ്ങനെ വീട് വൃത്തിയാക്കാനായി ടൂത്പേസ്റ്റ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വളരെ വിശദമായി തന്നെ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്. video credit : Anshis Cooking Vibe