‘അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു’; ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ട് പേളി.!!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളിയും ശ്രീനിഷും. അവതാരകയും നടിയുമായ പേളിയും സീരിയൽ നടൻ ശ്രീനിഷും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പരിചയപ്പെടുന്നത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇവർ വിവാഹിതരാവുകയും ചെയ്തു.

ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷകരമായ വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും.

“ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്ന് കുറിച്ചുകൊണ്ടാണ് പേളി തങ്ങളുടെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

2019 മെയ് 5 നായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് മത്സരാര്ഥികളായിരുന്നു ഇവർ. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു.