ഒട്ടകത്തെ കെട്ടിക്കോ..!! വിവാഹ നിശ്ചയ വാർഷിക സന്തോഷത്തിൽ ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ച് പേളിഷ് താര ദമ്പതികൾ.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പേളി മാണിയുടേതും ശ്രീനീഷിന്റേതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും പരിപാടിയിൽ വെച്ചാണ് പ്രണയത്തിലാവുന്നത്. പേളി തന്നെയാണ് ശ്രീനിഷിനോടുള്ള പ്രണയം ഹൗസിനുള്ളിൽ വെച്ച് തന്നെ ആദ്യം വെളിപ്പെടുത്തിയത്. പേളി ബി​ഗ് ബോസ് വിന്നറാകാൻ വേണ്ടി

ശ്രീനിഷിനോട് പ്രണയം അഭിനയിക്കുകയാണ് എന്നാണ് പ്രധാനമായും ആ സമയത്ത് ഉയർന്ന വിമർശനം. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശ്രീനിഷിനെ ഉപേക്ഷിക്കുമെന്നും സഹ മത്സരാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുവരും ഷോ കഴിഞ്ഞ ഉടൻ ഇവരുടെ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ഇരുവരും വിവാഹിതരായി.

സിനിമാ, സീരിയൽ രംഗത്ത് നിന്നുള്ള നിരവധി പേർ വിവാഹ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മൂന്ന് വർഷം പിന്നിടുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോൾ. ‘ഒട്ടകത്തെ കെട്ടിയ ലെ ഞാൻ’ എന്ന റീൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് താര ദമ്പതികൾ ഇത്തവണ എത്തിയിരിക്കുന്നത്. പേളി- ശ്രീനിഷ് താര ജോഡികൾ ഒരുമിച്ച് ഒട്ടകത്തെ കെട്ടിക്കോ

എന്ന പാട്ടിന് നൃത്ത ചുവടുകൾ വച്ചുകൊണ്ടുള്ള റീൽ ഇതിനകം ട്രെൻഡിങ് ആയി കഴിഞ്ഞു. കഴിഞ്ഞ ദിവസം, താൻ തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു ശ്രീനിഷിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് എന്ന തരത്തിലാണ് പേളി വിവാഹ നിശ്ചയത്തിന്റെ മൂന്നാം വാർഷികത്തിൽ നല്ലപാതിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പേളിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications