കുഞ്ഞനിയത്തിക്ക് ചെവിയിൽ പേര് ചൊല്ലി വിളിച്ച് നില ബേബി.!! ഇതാണ് പേളിയുടെ പ്രസവ ശുശ്രൂഷ.!! നൂലുകെട്ട് വീഡിയോ വൈറൽ | Pearle Maaney first vlog after delivary Baby Nitara video viral

മലയാളികളുടെ പ്രിയതാരമായ അവതാരികയും, നടിയുമാണ് പേർളി മാണി. ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെയാണ് പേർളിയ്ക്ക് ആരാധകർ കൂടിയത്. ബിഗ്ബോസിലെ മറ്റൊരു മത്സരാർത്ഥിയും, നടനുമായ ശ്രീനിഷിനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം കരിയറിൽ നിന്ന് കുറച്ച് വിട്ടു നിന്ന താരം പിന്നീട് കുടുംബ ജീവിതവുമായാണ് മുന്നോട്ടു പോകുന്നത്.

2021-ലാണ് പേർളിക്കും, ശ്രീനിഷിനും ഒരു കുഞ്ഞ് പിറക്കുന്നത്. കുഞ്ഞ് വന്നതോടെ കുഞ്ഞിൻ്റെ വിശേഷങ്ങളൊക്കെ താരം താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. നിലബേബിയുടെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനാൽ, പ്രേക്ഷകർ വീഡിയോകൾക്കു വേണ്ടി കാത്തിരിക്കാറുണ്ട്. എന്നാൽ മൂന്നു വർഷങ്ങൾക്കു ശേഷം താൻ വീണ്ടും ഗർഭിണിയാണെന്ന വിശേഷവുമായി

താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. തനിക്കൊരു പെൺകുഞ്ഞ് പിറന്നെന്ന വിശേഷവുമായി താരം എത്തുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസക്കാലത്തോളം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരം കുഞ്ഞാവയുടെ നൂലുകെട്ട് ചടങ്ങിൻ്റെ വിശേഷങ്ങളുമായാണ് യുട്യൂബിൽ വന്നിരിക്കുന്നത്. കുഞ്ഞാവയുമായുള്ള ആദ്യത്തെ

വ്ളോഗാണ് താരം പങ്കുവച്ചിരിക്കുന്നത്. 28 ദിവസം പൂർത്തിയാവുന്ന കുഞ്ഞാവയുടെ പേരിടൽ ചടങ്ങും കൂടെ നടക്കുന്നുണ്ട്. വീട് മനോഹരമായി അലങ്കരിച്ച് വച്ചിരിക്കുകയായിരുന്നു ചടങ്ങിന് വേണ്ടി .രാവിലെ തന്നെ എല്ലാവരും ഒരുങ്ങുകയും, പേർളി താരത്തിൻ്റെ പ്രസവശേഷമുള്ള കുളികളെ കഴിഞ്ഞ് കുഞ്ഞാവയെ ഒരുക്കുകയും ചെയ്തു. കുഞ്ഞിന് നൂലുകെട്ടുകയും, ശേഷം നിതാര എന്ന് പേര് കാതിൽ ചൊല്ലുകയും ചെയ്തു. ശ്രീനിഷിൻ്റെ അമ്മയും, നിരവധി ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിന് സദ്യയായിരുന്നു ഒരുക്കിയത്. Pearle Maaney first vlog after delivary Baby Nitara video viral