വീട്ടിലെ പഴയ കറപിടിച്ച ഫൈബർ പാത്രങ്ങൾ ഇനി പുതിയത് പോലെ ആക്കിയെടുക്കാം.. വളരെ എളുപ്പത്തിൽ.!!

നമ്മുടെയെല്ലാം വീടുകളിൽ ഫൈബറിൻറെ പ്ലേറ്റ് ഉപയോഗിക്കാറുണ്ട്. അതിൻറെ ഒരു ഉപകാരം എന്തെന്നാൽ താഴെ വീണാൽ പൊട്ടുകയൊന്നും ഇല്ല. പക്ഷെ ഫൈബറിൻറെ പ്ലേറ്റുകളിൽ കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ കറ പിടിക്കും.

ഈ കറ വളരെ എളുപ്പത്തിൽ തന്നെ ക്ളീൻ ചെയ്തെടുക്കാവുന്നതാണ്. ഇതിനായി വേണ്ടത് ബേക്കിംഗ് സോഡാ, ലിക്വിഡ് ഡിഷ് വാഷ്, വിനാഗിരി തുടങ്ങിയവയാണ്. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത എടുക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് പാത്രത്തിൽ തേച്ചുകൊടുക്കുക.

നല്ലതുപോലെ തേച്ച് ബ്രഷ് വെച്ച് ഉറച്ചുകൊടുക്കുക. ഒരുപാട് ഉരക്കാതെ തന്നെ കറയെല്ലാം പോയിക്കിട്ടും. ക്വാളിറ്റി കുറഞ്ഞ പ്ലേറ്റ് ആണെങ്കിൽ വളരെയധികം കറയായിട്ടുണ്ടാകും. എന്നിരുന്നാലും ഈ മൂന്നു വസ്തുക്കൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഇങ്ങനെ പാത്രങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ വൃത്തിക്കാം. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ. ഈ വീഡിയോ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : info tricks