ഇനി ഇവൾ ഇവന് ഭാര്യ..!! മുത്തച്ഛന് നൽകിയ വാക്ക് പാലിക്കാൻ ആദർശ്; നാണംകെട്ട ആദർശ് നയനയുടെ കാൽകീഴിൽ | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന അനന്തപുരിയിൽ നിന്നിറങ്ങിയതിനാൽ, മുത്തശ്ശൻ ആദർശിനെ വിളിച്ച് നയനയുമായി ഇനി സ്നേഹത്തിൽ ജീവിക്കണമെന്നും, ചിരിച്ചു കൊണ്ട് ഹാപ്പിയായി ജീവിക്കുന്ന ആദർശിനെയും നയനയെയും കാണണമെന്ന്

പറഞ്ഞപ്പോൾ, മുത്തശ്ശനോട് സമ്മതം പറഞ്ഞ് പോവുകയാണ് ആദർശ്. പിന്നീട് റൂമിൽ പോയി ആദർശ് പലതും ആലോചിക്കുകയാണ്. മുത്തശ്ശന് വാക്കു കൊടുത്ത ആദർശ് നയനയെ കൂട്ടി വരണമെന്ന് ഓർത്ത് കൂട്ടാൻ പോവുകയാണ്. അപ്പോഴാണ് ദേവയാനി പറയുന്നത്, ഈ വീട്ടിൽ നിന്നും മാറേണ്ടവളാണ് ഇറങ്ങിപ്പോയതെന്നും, ഒരുത്തി കൂടി ഉണ്ട് ഇനി ഇറങ്ങിപ്പോവാനെന്നും, അവൾ കൂടി പോയാൽ ഈ വീട്ടിൽ മഹാലക്ഷ്മി കയറി

വരുമെന്നും ദേവയാനി പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച അനി ഇതുപോലെ ഒരു ഭാര്യയെ ആദർശേട്ടന് ഇനി കിട്ടില്ലെന്നും, ഏടത്തിയില്ലാത്ത വീടായ ഈ വീട്ടിൽ ഇനി മുതൽ സമാധാനം ഉണ്ടാവില്ലെന്നാണ് അനി പറയുന്നത്. നയന ഏടത്തിയുണ്ടെങ്കിൽ ഈ വീട്ടിൽ വെളിച്ചമുണ്ടായേനെ എന്നു പറയുകയാണ് അനി. ഇത് കേട്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. നീ എന്താണ് പറഞ്ഞതെന്ന് ദേഷ്യത്തിൽ പറയുകയാണ്. വല്യമ്മ എന്ത്

പറഞ്ഞാലും, എന്നെ തല്ലിയാലും ഞാൻ പറയാനുള്ളത് പറയുമെന്നാണ് അനി പറയുന്നത്. അതൊക്കെ കഴിഞ്ഞ ശേഷം ആദർശ് വന്ന് നയനയെ എവിടെയാണ് കണ്ടതെന്ന് ചോദിക്കുകയാണ്. എന്തിനാണെന്നു ചോദിക്കുകയാണ് അനി. അപ്പോഴാണ് നീ എവിടെയാണ് കണ്ടതെന്ന് പറയാൻ പറയുകയാണ്. ബസ് സ്റ്റോപ്പിനടുത്താണ് കണ്ടതെന്ന് പറയുകയാണ്. അപ്പോഴാണ് താഴെ നിന്ന് നയന പോയത് നന്നായെന്നും, പിന്നീട് പലതും പറയുകയാണ്. അപ്പോഴാണ് ആദർശ് നയനയെ നോക്കാൻ പുറത്തേക്ക് പോകുന്നത്.