ജലജയ്ക്ക് ഇടിവെട്ട് പണികൊടുത്തു കനക ദുർഗ്ഗ.!! ഇത് അഭി പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്; മുട്ടൻപണികളുമായി നവ്യയും | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ വളരെ രസകരമായാണ് എപ്പിസോഡ് അവസാനിച്ചത്. കനകദുർഗ്ഗ ജലജയ്ക്കിട്ട് പണി കൊടുക്കുകയായിരുന്നു. ആകെ ദേഷ്യം പിടിച്ച ജലജ നിനക്ക് ദൈവം ശിക്ഷ തരുമെന്ന് പറഞ്ഞ് അഭിയോട് കാര്യങ്ങൾ പറയാൻ പോവുകയാണ്. കനകയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നും,

അല്ലെങ്കിൽ കനക ഞങ്ങൾക്കിട്ട് പണി തരുമെന്നും പറയുകയാണ് ജലജ. അവരുടെ മക്കളെ പുറത്താക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നു പറയുകയാണ് അഭി. ഇങ്ങനെ കള്ളം പറയുന്ന അവർ കൊല്ലാൻ പോലും മടിക്കില്ലെന്നും, അവരെ സൂക്ഷിക്കണമെന്നും പറയുകയാണ് അഭി. നീ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ നവ്യ ഗർഭിണിയാവില്ലായിരുന്നെന്ന് പറഞ്ഞപ്പോൾ, അത് എനിക്കിപ്പോഴും സംശയമുണ്ടെന്ന് പറയുകയാണ് അഭി.

അപ്പോഴാണ് കനകദുർഗ്ഗ ഓടി വരുന്നത്. പെരും കള്ളിവരുന്നുണ്ടെന്ന് പറയുകയാണ് ജലജ. നിങ്ങൾ എന്തിനാണ് കളവ് പറഞ്ഞതെന്ന് ചോദിക്കുകയാണ് അഭി. നിൻ്റെ അമ്മ ആൾക്കാരെ തമ്മിലടിപ്പിക്കുന്നത് മാറ്റിയില്ലെങ്കിൽ ഞാൻ അതിലും താണ കളി കളിക്കുമെന്ന് പറയുകയാണ് കനക. നയനയോട് എല്ലാം തന്റെ നാടകമായിരുന്നു എന്നും കനക പറഞ്ഞു. അമ്മയെയും മോനെയും പൊളിച്ചടക്കിയിട്ടേ പോവുകയുള്ളൂവെന്ന് പറയുകയാണ്

കനക. ജലജ അഭിയെയും കൂട്ടി നവ്യയുടെ അടുത്തേക്ക് പോവുകയാണ്. കനകദുർഗ്ഗ അങ്ങനെ പെരുമാറിയതിന് നവ്യയെ വഴക്കു പറയുകയാണ്. നവ്യ ലെമൺ ജ്യൂസ് വേണമെന്ന് പറയുകയാണ്. അഭി എനിക്ക് പറ്റില്ലെന്ന് പറയുകയാണ്. ഇത് കേട്ട മുത്തശ്ശൻ അഭിയോട് ജ്യൂസെടുത്ത് വരാൻ പറയുകയാണ്. ഇങ്ങനെയൊരു മുത്തശ്ശൻ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എല്ലാ വീടും നന്നായിപ്പോയേനെ എന്നു പറയുകയാണ് കനക. ജ്യൂസ് ഉണ്ടാക്കാൻ പോയ ജലജ മുത്തശ്ശൻ്റെ സ്വഭാവത്തെക്കുറിച്ച് പറയുകയാണ്. അവർ രണ്ടു പേരും എന്തിനാണ് ഞങ്ങളെ ഇത്ര ബുദ്ധിമുട്ടിക്കുന്നതെന്ന് പറയുകയാണ് അഭി.