ആദർശിനെയും നയനയെയും കനക കയ്യോടെ പൊക്കുന്നു.!! നയനയെ കള്ളിയാക്കാൻ നോക്കിയ അമ്മയുടെയും മോന്റെയും പദ്ധതി പൊളിച്ചടുക്കി ആദർശ് | Patharamattu today latest episode
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കനകദുർഗ്ഗ നയനയോട് നന്ദുവിൻ്റെ കാര്യം പറയുന്നത്. നയന വിഷമത്തോടെ റൂമിലേക്ക് പോകുമ്പോഴാണ് ആദർശിനെ റൂമിൽ കാണുന്നത്.ആദർശിനോട് അമ്മ ഇവിടെയുണ്ടെന്നും, അവരെ ബോധ്യപ്പെടുത്താനെങ്കിലും സ്നേഹത്തോടെ
പെരുമാറണമെന്ന് പറയുകയാണ് നയന. മുത്തശ്ശൻ്റെ മുൻപിൽ നടത്തുന്ന നാടകം എൻ്റെ അമ്മയുടെ മുന്നിലും അഭിനയിക്കണമെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് കൊണ്ട് പുറത്ത് കനകദുർഗ്ഗ നിൽക്കുന്നുണ്ടായിരുന്നു. നയനയുടെ അവസ്ഥ കണ്ട് വിഷമത്തിലായിരുന്നു കനക ദുർഗ്ഗ. പിന്നീട് കാണുന്നത് നന്ദു അനിയെ ഞാൻ സ്നേഹിക്കരുതായിരുന്നുവെന്ന് ചിന്തിച്ചിരിക്കുകയാണ്. ആ സമയത്താണ് അനിക്കും നന്ദുവിനെ ഒന്ന് വിളിച്ചാലോ
എന്ന് തോന്നുന്നത്. എന്നാൽ അനി വേണ്ടെന്ന് വിചാരിക്കുകയാണ്. കനകദുർഗ്ഗ നേരെ കിടക്കാൻ വേണ്ടി ജലജയുടെ റൂമിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ജലജ നിനക്ക് വേറെ റൂമിൽ കിടക്കാൻ വേണ്ടി ചോദിച്ചൂടെ എന്ന് ദേഷ്യത്തിൽ പറയുകയാണ് ജലജ. കിടന്ന ശേഷം രണ്ടു പേരും വഴക്കു കൂടുകയാണ്. അപ്പോഴാണ് നയനയുടെ റൂമിൽ നിന്ന് കേട്ട സംസാരങ്ങൾ കനകദുർഗ്ഗയ്ക്ക് ഓർമ്മ വന്നത്. നയനയുടെയും ആദർശിൻ്റെയും ഇടയിലുള്ള കാര്യങ്ങൾ ഓർത്ത്
കനകദുർഗ്ഗയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ എല്ലാവർക്കും ചായയുമായി വരികയാണ് കനകദുർഗ്ഗ. നയനയുടെ റൂമിൽ പോകുമ്പോൾ വീണ്ടും അത്തരം സംസാരം തന്നെയാണ് കനകദുർഗ്ഗ കേൾക്കുന്നത്. ചായകൊടുത്ത ശേഷം പുറത്തു നിന്ന കനക ദുർഗ്ഗ നയന പുറത്തു വന്നപ്പോൾ, പണ്ട് റൂമിൽ വന്നപ്പോൾ ഒരു ബെഡ് താഴെ കിടക്കുന്നത് കണ്ടപ്പോഴെഎനിക്ക് സംശയമുണ്ടായിരുന്നെന്നും, എന്നാൽ ഇപ്പോൾ എനിക്ക് മനസിലായെന്നും പറയുകയാണ് കനകദുർഗ്ഗ. അപ്പോഴാണ് നവ്യയും വരുന്നത്. ആദർശും നയനയും തമ്മിൽ ഭാര്യയായി ജീവിക്കുന്നില്ലെന്നും, അതു കൊണ്ടാണ് മോൾക്കുള്ള ഭാഗ്യം നയനയ്ക്ക് ഇല്ലാത്തതെന്നും പറയുകയാണ് കനകദുർഗ്ഗ.