നന്ദുവിനോട് എല്ലാം തുറന്ന് പറയാനൊരുങ്ങി അനി.!! കനകയിൽ നിന്നും ആ സത്യം കേട്ട് ജലജ; പത്തരമാറ്റ് അടിമുടി മാറുന്നു | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകദുർഗ്ഗ ദേവയാനിയോട് പല കാര്യങ്ങളും സംസാരിക്കുന്നതായിരുന്നു. ദേവയാനിക്ക് കാര്യമായൊന്നും മനസിലായില്ല. പിന്നീട് കാണുന്നത് അനിയെയാണ്. അനി നടക്കുന്നതിനിടയിൽ

നന്ദുവിനെ തിരയുകയായിരുന്നു. അപ്പോഴാണ് നന്ദു വരുന്നത് കാണുന്നത്. വലിയ സന്തോഷത്തിലായ അനി നന്ദുവിനോട് സംസാരിക്കുകയാണ്. അപ്പോഴാണ് അനാമിക വരുന്നത്. നന്ദുവിനെയും അനിയെയും കണ്ടപ്പോൾ അനാമികയ്ക്ക് ദേഷ്യം വരികയാണ്. ഞാൻ നടക്കാൻ പോവുന്നുണ്ടോ എന്ന് ചോദിക്കാൻ നിന്നെ വിളിക്കുമ്പോൾ, നീ ഫോണെടുത്തില്ലെന്നു പറഞ്ഞ് അനിയെ വഴക്കു പറയുകയാണ്. ശേഷം നന്ദുവിനോടും

പലതും പറഞ്ഞപ്പോൾ നന്ദു പോവുകയാണ്. പിന്നീട് അനിയോട് നീ എന്തിനാണ് എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചതെന്നും, നിനക്ക് ഇഷ്ടമില്ലെങ്കിൽ ആദ്യമേ പറഞ്ഞു കൂടായിരുന്നോ എന്ന് പറയുകയാണ്. എന്നാൽ അനി നിന്നെ കല്യാണം കഴിക്കുന്നുവെന്ന് കരുതി എനിക്ക് എൻ്റെ സൗഹൃദം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് പറയുകയാണ്. അനി പോയപ്പോൾ അനാമിക കനക ദുർഗ്ഗയെ വിളിക്കുകയാണ്. ശേഷം നടന്ന

കാര്യങ്ങളൊക്കെ പറയുകയാണ്. ഞാനും അനിയും തമ്മിലുള്ള കല്യാണം നടക്കാൻ പോവുകയാണെന്നും, ആൻറിയാണ് നന്ദുവിനെ പറഞ്ഞ് മനസിലാക്കേണ്ടതെന്നും പറയുകയാണ്. നന്ദു വീട്ടിലെത്തിയപ്പോൾ, കനകദുർഗ്ഗ ഗോവിന്ദനെ വിളിച്ചു പറഞ്ഞതിനാൽ, നന്ദുവിനോട് എവിടെയാണ് പോയതെന്ന് ചോദിക്കുകയാണ്. നടക്കാൻ പോയതാണെന്ന് പറഞ്ഞപ്പോൾ, എന്തിനാണ് നീ അനിയുടെ കൂടെ നടക്കാൻ പോയതെന്ന് ചോദിക്കുകയാണ് ഗോവിന്ദൻ.ഞാൻ അനിയോട് വരാൻ പറഞ്ഞതല്ലെന്നും, അവൻ അവിടെ വന്നതാണെന്നും, ഞാൻ ഒന്നും ചെയ്തില്ലെന്നും നന്ദു പറഞ്ഞപ്പോൾ, നീ ഇനി അനിയെ കാണരുതെന്നും, കനക പറയുന്നതുപോലെ ഒരു മരുമകളുടെ വീട്ടിലെങ്കിലും ഞങ്ങൾക്ക് സന്തോഷത്തോടെ കയറി ചെല്ലാൻ പറ്റണമെന്നും പറയുകയാണ്. ആ സമയത്താണ് അനി അനന്തപുരിയിൽ എത്തുന്നത്.