ഭാര്യ സ്വന്തം വീട്ടിൽ പോകാതിരിക്കാൻ ഭർത്താവിന്റെ വക മുട്ടൻ പണി.!! അനിയെ പ്രശംസിച്ച് മുത്തച്ഛൻ; നയനയുടെ സംരക്ഷകനായി അനന്തമൂർത്തിയെത്തുന്നു Patharamattu today latest episode

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയനയോട് വീട്ടിൽ പോകാൻ മുത്തശ്ശൻ സമ്മതിച്ചതിനാൽ, വളരെ സന്തോഷത്തിൽ മുകളിലേക്ക് പോയി വീട്ടിൽ പോകാൻ തയ്യാറാവുകയാണ് നയന. അപ്പോൾ മുത്തശ്ശൻ ആദർശിനോട് നീ നല്ലൊരു

ബിസിനസ് എംഡിയൊക്കെ ആണെങ്കിലും, നല്ലൊരു ഭർത്താവല്ലെന്നു പറയുകയാണ്. ഇത് കേട്ട് ആദർശിന് വലിയ വിഷമം തോന്നുന്നുണ്ട്. ഞാൻ അവളെ സ്നേഹിക്കുന്നത് ആർക്കുമറിയില്ലല്ലോ എന്ന് മനസിൽ കരുതി ആദർശ് മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് അനിയും ദേവയാനിയും അതുവഴി വരുന്നത്. അനിയോട് മുത്തശ്ശൻ ഞങ്ങൾ നയന മോളെ കുറിച്ച് പറയുകയായിരുന്നുവെന്നും, നീ നിൻ്റെ ഏട്ടത്തിയെയും, ഏട്ടനെയും

കുറിച്ച് ഒരു കവിത എഴുതണമെന്നും പറയുകയാണ്. ഇത് കേട്ട് അനി ഇന്നുതന്നെ ഞാൻ സ്റ്റാർട്ട് ചെയ്യാമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് ആദർശ് റൂമിലെത്തി നയനയോട് സംസാരിക്കുന്നതാണ്. നയന വീട്ടിൽ പോകാൻ വേണ്ടി ഒരുങ്ങാൻ പോവുന്നതാണ്. കുളിക്കാൻ വേണ്ടി ഡ്രസൊക്കെ എടുത്ത് നയന പോകുമ്പോൾ, നീ ഇന്ന് വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചോ എന്ന്

ചോദിക്കുകയാണ് ആദർശ്. മുത്തശ്ശൻ സമ്മതിച്ചതല്ലേയെന്നും, അപ്പോൾ ആദർശേട്ടനും സമ്മതിച്ചതല്ലേ എന്ന് നയന പറഞ്ഞപ്പോൾ, ഓർഡർ കിട്ടുന്നതൊക്കെ നിന്നില്ലേയെന്നും, പിന്നെ എന്തിനാണ് ഇപ്പോൾ തിരക്ക് പിടിച്ച് പോകുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ പോകാതിരിക്കാൻ വേണ്ടി ആദർശേട്ടൻ്റെ അമ്മയല്ലേ ആ ഓർഡർ കാൻസൽ ചെയ്യിച്ചതെന്ന് നയന പറയുകയാണ്. ഇത് കേട്ട് ആദർശ് എൻ്റെ അമ്മയെ വെറുതെ കുറ്റം പറയരുതെന്നും, അത് ചെയ്തത് ഞാനാണെന്നും കളവ് പറയുകയാണ്. ഇത് ആദർശ് കളവ് പറഞ്ഞതാണെന്ന് പറയുകയാണ് നയന. പിന്നീട് നയന കുളിക്കാൻ പോവുകയാണ്. ശേഷം നയന വീട്ടിൽ പോവുന്നത് ഒഴിവാക്കാൻ വേണ്ടി, ആദർശ് ബാത്ത്റൂമിൻ്റെ ഡോറിൻ്റെ താഴെ എണ്ണ ഒഴിക്കുകയായിരുന്നു. കുളികഴിഞ്ഞ് വന്ന നയന എണ്ണയിൽ ചവിട്ടി വഴുതി വീഴുകയായിരുന്നു. Patharamattu today latest episode